- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം അതിവേഗം; ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തനം നിർത്തി; വിപണന കൗണ്ടറും അടച്ചു; ഇനി കിട്ടാനുള്ളത് 500 പേരുടെ പരിശോധനാ ഫലം

X
കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിയന്ത്രണം കർശനമാക്കി. സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തം നിർത്തി. വിപണന കൗണ്ടറുകളും താല്കാലികമായി നിർത്തിയതായി സൂപ്രണ്ട് അറിയിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 154 ആയി. ഇന്ന് 83 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.10 പേർ ജയിൽ ജീവനക്കാരാണ്. ഇന്നലെ അന്തേവാസികൾ ഉൾപ്പടെ 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ഞൂറ് പേരുടെ പരിശോധന ഫലം ഇനിയും കിട്ടാനുണ്ട് .
Next Story

