കണ്ണൂർ : പയ്യാമ്പലം ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങൾ പയ്യാമ്പലം ബീച്ചിൽ തള്ളിയ കോർപറേഷൻ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചുള്ള ബിജെപി കണ്ണൂർ നിയോജക കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ നടത്തി.

കണ്ണൂർ കോർപറേഷൻ ആസ്ഥാനത്തിനു മുൻപിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ് ഉദ്ഘാടനം ചെയ്തു . പയ്യാമ്പലത്തെ മൃതദേഹങ്ങൾ സംസ്‌കരിച്ച കുഴികളിലെ ചിതാഭസ്മമടക്കമുള്ള വസ്തുക്കൾ ജെസിബി ഉപയോഗിച്ച് കോരിമാറ്റി മാലിന്യങ്ങളോടൊപ്പം നിക്ഷേപിച്ച് കോർപ്പറേഷൻ നടപടി വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് എൻ. ഹരിദാസ് പറഞ്ഞു.

ഇത്തരത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കടലിൽ തള്ളിയത് മൃതദേഹങ്ങളോടുള്ള അനാദരവ് ആണ് എന്നും ഇത്തരം പ്രവർത്തി ചെയ്തവർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് അദ്ദേഹം ആവശ്യപെട്ടു . കണ്ണൂർ മണ്ഡലം അദ്ധ്യക്ഷൻ രതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു, പരിപാടിയിൽ അമൽ, വിപിൻദാസ്, ലതീഷ് , സുർജിത് റാം , വിവേക് വി , ജിജു വിജയൻ തുടങ്ങിയവർ സംസാരിച്ചു .