- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി സൗന്ദര്യവൽക്കരണ പാതയിൽ കണ്ണൂർ. കരളാണ് കണ്ണൂർ ക്ലീനാവണം കണ്ണൂർ എന്ന മുദ്രാവാക്യം ഉയർത്തി മുനിസിപ്പൽ കോർപറേഷൻ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി കുടുബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ഹരിതപാത രാജപാത ' എന്ന പരിപാടിയുടെ ഉദ്ഘാടനം കോർപറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ നിർവ്വഹിച്ചു.
പാതയോരങ്ങൾ മാലിന്യ നിക്ഷേപത്തിനുള്ളവയല്ല എന്ന സന്ദേശവുമായി ആയിരത്തി ഒന്ന് അയൽക്കൂട്ടങ്ങളിലെ പതിനേഴായിരം കുടുംബങ്ങൾ പങ്കാളികളായി പാതയോരങ്ങൾ ശുചീകരിച്ച് പൂച്ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യ വൽക്കരിക്കുന്നതാണ് പദ്ധതി. കണ്ണൂർ കോർപ്പറേഷൻ കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിത പാത രാജപാതഎന്ന പദ്ധതി കസാനകോട്ട ഡിവിഷനിൽ ഔഴധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു കൊണ്ടാണ്ട് മേയർ ഉദ്ഘാടനം നിർവ്വഹിച്ചത്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. ഷമീമ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയർ കെ. ഷബീന സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ്ബാബു എളയാവൂർ, സിയാദ് തങ്ങൾ, കൗൺസിലർമാരായ കെ. പി.റാഷീദ്, ബീബി, മുൻ ഡെപ്യൂട്ടി മേയർ സി.സീനത്ത്, ഹെൽത്ത് സൂപ്പർവൈസർ രാഗേഷ് പാലേരി വീട്ടിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ പത്മരാജൻ കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ. രാജഗോപാലൻ, ചെയർപേഴ്‌സൺ ശ്രീഷ്മ തുടങ്ങിയവർ സംസാരിച്ചു.