കണ്ണുർ:പുതുവൽസര ദിനത്തിൽ ചോരക്കളമായി കണ്ണൂർ. ലോറിയിടിച്ച് ഓട്ടോ യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചത് കണ്ണൂരിന് ഞെട്ടലായി. നടുറോഡിൽ ചോരക്കളമായി കൊണ്ടാണ് രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞത്. പാപ്പിനിശേരി ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിനടുത്തുണ്ടായ വാഹനാപകടത്തിലാണ് രണ്ട് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടത്.

വടകര സ്വദേശികളായ അശ്വന്ത് , കമൽജിത്ത് എന്നിവരാണ് മരിച്ചത്. പാപ്പിനിശേരി ചുങ്കത്ത് വച്ച് ഇന്ന് പുലർച്ചെ ആറു മണിക്ക് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ പൂർണമായും തകർന്നു. റോഡിൽ രക്തം തളം കെട്ടി നിൽക്കുന്നുണ്ട്.

പ്രദേശവാസികളുടെ സഹായത്തോടെ പൊലിസ് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളപട്ടണം പൊലിസ് ഇൻക്വസ്റ്റ് നടത്തി. ഇ ടി യു ടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നിട്ടുണ്ട്. പോയ വർഷം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടന്ന ജില്ലകളിലൊന്നാണ് കണ്ണൂർ റോഡപകടങ്ങളിൽ മരിച്ചവരിൽ കൂടുതൽ ഇരുചക്രവാഹനക്കാരാണ്.