- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര സർവ്വീസുമായി ഇൻഡിഗോയും ജെറ്റ് എയർവേയ്സും അടക്കമുള്ള പ്രമുഖ കമ്പനികൾ; സുരക്ഷയില്ലാത്ത മംഗലാപുരത്തിന് ബദലായി കണ്ണൂർ വിമാനത്താവളം മാറിയേക്കും
കണ്ണൂർ: മംഗലാപുരം വിമാനത്താവളത്തിനെതിരെ പരാതികൾ ഏറെയാണ്. സുരക്ഷാ ആശങ്കകളാണ് അതിലേറെയും. വിമാനം റൺവേയിൽ തകർന്നുണ്ടായ ദുരന്തം ഇന്നും മംഗലാപുരത്തെ കുറിച്ചുള്ള നടുക്കുന്ന ഓർമ്മയാണ്. അതുകൊണ്ട് തന്നെയാണ് കണ്ണൂരിലെ മൂർഖൻ പറമ്പിലെ വിമാനത്താവളത്തിന് പ്രസക്തി കൂടുന്നത്. കണ്ണൂരിലേക്ക് കണ്ണ് വയ്ക്കുന്ന വിമാന കമ്പനികൾ ഏറെയാണ്. അതുകൊണ്ട് തന്നെ മൂർഖൻ പറമ്പിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷകളുടെ ചിറകിൽ പറന്നു കുതിക്കുമെന്നാണ് വിലയിരുത്തല്ഡ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര, രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നതിന് വിവിധ ഇന്ത്യൻ, അന്താരാഷ്ട്ര വിമാന കമ്പനികൾ താത്പര്യമറിയിച്ചു കഴിഞ്ഞു. കിയാൽ എം.ഡി. പി.ബാലകിരണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിമാനക്കമ്പനി പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർവേയ്സ് എന്നിവ നിലവിലെ ആഭ്യന്തര സർവീസുകൾ കണ്ണൂരിലേക്ക് നീട്ടാൻ സന്നദ്ധത അറിയിച്ചു. കൂടാതെ കണ്ണൂരിൽനിന്ന് തിരിച്ചും അന്ത
കണ്ണൂർ: മംഗലാപുരം വിമാനത്താവളത്തിനെതിരെ പരാതികൾ ഏറെയാണ്. സുരക്ഷാ ആശങ്കകളാണ് അതിലേറെയും. വിമാനം റൺവേയിൽ തകർന്നുണ്ടായ ദുരന്തം ഇന്നും മംഗലാപുരത്തെ കുറിച്ചുള്ള നടുക്കുന്ന ഓർമ്മയാണ്. അതുകൊണ്ട് തന്നെയാണ് കണ്ണൂരിലെ മൂർഖൻ പറമ്പിലെ വിമാനത്താവളത്തിന് പ്രസക്തി കൂടുന്നത്. കണ്ണൂരിലേക്ക് കണ്ണ് വയ്ക്കുന്ന വിമാന കമ്പനികൾ ഏറെയാണ്. അതുകൊണ്ട് തന്നെ മൂർഖൻ പറമ്പിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷകളുടെ ചിറകിൽ പറന്നു കുതിക്കുമെന്നാണ് വിലയിരുത്തല്ഡ.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര, രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നതിന് വിവിധ ഇന്ത്യൻ, അന്താരാഷ്ട്ര വിമാന കമ്പനികൾ താത്പര്യമറിയിച്ചു കഴിഞ്ഞു. കിയാൽ എം.ഡി. പി.ബാലകിരണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിമാനക്കമ്പനി പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർവേയ്സ് എന്നിവ നിലവിലെ ആഭ്യന്തര സർവീസുകൾ കണ്ണൂരിലേക്ക് നീട്ടാൻ സന്നദ്ധത അറിയിച്ചു. കൂടാതെ കണ്ണൂരിൽനിന്ന് തിരിച്ചും അന്താരാഷ്ട്ര സർവീസുകൾ നടത്താനും ഇവർ തയ്യാർ.
എയർ ഇന്ത്യ, എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ്, ഗൾഫ് എയർ, എയർ ഏഷ്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഒമാൻ എയർ, എയർ അറേബ്യ എന്നീ അന്താരാഷ്ട്ര കമ്പനികൾ കണ്ണൂരിൽനിന്ന് അന്താരാഷ്ട്ര സർവീസുകൾ നടത്താമെന്നറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനപുരോഗതി, സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് കിയാൽ എം.ഡി. വിമാന കമ്പനികളെ അറിയിച്ചു. അതിൽ അവർ പൂർണ്ണ തൃപ്തരാണ്. കണ്ണൂർ വിമാനത്താവളം വമ്പൻ വിജയമാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.