- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്കുള്ള കോവിഡ് പരിശോധന നിർത്തി. ഒക്ടോബർ 26 മുതലാണ് വിദേശത്ത് നിന്നെത്തുന്നവർക്കുള്ള പരിശോധന നിർത്തിവെച്ചത്.
നിലവിലെ സാഹചര്യത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് പരിശോധന ആവശ്യമില്ലെന്ന നിർദ്ദേശം ലഭിച്ചതായാണ് അറിയുന്നത്. വിദേശത്തേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന തുടരുന്നുണ്ട്. എന്തുകൊണ്ടാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് പരിശോധന വേണ്ടെന്ന് തീരുമാനിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇടക്കാലത്തു നിർത്തിവെച്ച പരിശോധന കോവിഡ് രണ്ടാംതരംഗം പകുതിയായപ്പോഴാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പോകുന്നവർക്കും വിമാനമിറങ്ങുന്നവർക്കും വീണ്ടും നിർബന്ധമാക്കിയത്. ആഭ്യന്തര യാത്രക്കാർക്ക് ഒഴിച്ച് മറ്റുള്ളവർക്ക് പരിശോധന നടത്തണമെന്ന് തീരുമാനിച്ചിരുന്നു.
Next Story