കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കൽ ഉദ്ഘാടനം വെറും പ്രഹസനമെന്നു തുറന്നടിച്ച് സൈബർ ലോകം. നിരവധി ട്രോൾ പോസ്റ്റുകളാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും സർക്കാരിനുമെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പണി പൂർത്തിയാകാതെയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതെന്നതാണ് പ്രധാന ആരോപണം. വിമാനമിറങ്ങാനുള്ള റൺവേയോ, കൺട്രോൾ റൂമോ ടെർമിനലോ നിർമ്മാണം പൂർത്തായാകാതെയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തതെന്നാണ് നവമാദ്ധ്യമങ്ങളിലെ പ്രധാന ട്രോളുകൾ. സ്മാർട്ട് സിറ്റി ഉദ്ഘാടനത്തിനു പിന്നാലെയും ട്രോളുകൾ സജീവമായിരുന്നു.

കണ്ട്രോൾ റൂമില്ലാതെ മൊബൈലിൽ വിളിച്ച് ലാന്റ് ചെയ്യിക്കുന്ന തമാശ സംഭാഷണവും ഫേസ്‌ബുക്കിൽ വമ്പൻ ഹിറ്റാണ്. മണലും ജെസിബിയുമായുള്ള വിമാനത്താവള സ്ഥലത്തെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നവമാദ്ധ്യമങ്ങളിൽ വമ്പിച്ച രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും വിമാനത്താവളത്തിൽ ട്രോൾ മഴ പെയ്യുന്നത്.

വ്യോമസേനയുടെ ചെറു വിമാനമാണ് വിമാനത്താവളത്തിൽ ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്. ഇത് സാധാരണ റോഡുകളിൽ പോലും അടിയന്തിര ഘട്ടങ്ങളിൽ ഇറക്കാൻ കഴിയുന്നതാണെന്നും ട്രോളന്മാർ ചൂണ്ടിക്കാട്ടുന്നു. സൈനിക വിമാനം ഉപയോഗിച്ച് ലോകത്താദ്യമായി പരീക്ഷണപ്പറക്കൽ നടത്തുന്ന വിമാനത്താവളമെന്ന ചീത്തപ്പേരാണ് കണ്ണൂർ വിമാനത്താവളത്തിനെന്നും സൈബർ ലോകം ചൂണ്ടിക്കാട്ടുന്നു.

ഒരു മണിക്കൂറിനുള്ളിൽ പരിപാടി പൂർത്തിയാക്കിയതിനു ശേഷം വിമാനം ബംഗലൂരുവിലേക്ക് തിരിച്ചു പോകുകയായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവ്വീസ് ആരംഭിക്കാൻ ഇനിയുമേറെ കാത്തിരിക്കേണ്ടിവരുമെന്നാണ് ഔദ്യോഗിക വിവരം.

കഴിഞ്ഞ ഡിസംബറിൽ ആദ്യ പരീക്ഷണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 2014 ൽ എകെ ആന്റണി തറക്കല്ലിട്ട നിർമ്മാണ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചതിലും വൈകിയാണ് ഭാഗികമായി പൂർത്തിയായത്. 2015 ഡിസംബറിൽ ആദ്യ പരീക്ഷണ പറക്കൽ ഉണ്ടാകുമെന്ന പ്രഖ്യാപനം ഉണ്ടായതെങ്കിലും പിന്നെയും രണ്ടു മാസം വൈകിയാണ് പരീക്ഷണ പറക്കലിനുള്ള തീരുമാനമുണ്ടായത്.

എന്നാൽ റൺവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പോലും പൂർത്തിയാകാതെ ധൃതിപിടിച്ച് പരീക്ഷണ പറക്കൽ നടത്തിയതിനു പിന്നിൽ സർക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സൈബർ ലോകം നേരത്തെ തന്നെ വിമാനത്താവളത്തിനെതിരെ പരിഹാസവുമായി എത്തിയിരുന്നു.

ഞാനേ കണ്ടുള്ളൂ... ഞാൻ മാത്രേ കണ്ടുള്ളൂ.. :D

Posted by Maneesh Korathan Kunnummal on Monday, February 29, 2016
 

കണ്ണൂരിൽ ഇറങി എന്ന് പറയുന്ന ഡോർണിയർ 228 വിമാനത്തിന്റെ വിവിധ ലാൻഡിങ് ടേക്ക് ഓഫ് ദൃശ്യങൾ അവരുടെ വെബ്സൈറ്റിൽ നിന്നും ശേഖരിച...

Posted by Mithosh Paikkad on Monday, 29 February 2016