കണ്ണുർ: കണ്ണൂർ ജില്ലക്കാർ ഇരിട്ടി മാക്കൂട്ടം ചുരം വഴിയുള്ള കർണാടക യാത്ര അത്യവശ്യമല്ലെങ്കിൽ ഒഴിവാക്കണമെന്ന് കണ്ണൂർ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. അതിർത്തിയിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച വാരാന്ത്യ ലോക്ഡൗൺ ഈ ആഴ്ചയും തുടരുന്നതിനാൽ പൊതുജനങ്ങൾ യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ജില്ലാ കലക്ടർ ടി വി സുഭാഷ് വാർത്താകുറിപ്പിൽ അറിയിച്ചു.

ചികിത്സ ആവശ്യങ്ങൾക്കുള്ള അടിയന്തര യാത്രകൾക്ക് മാത്രമായിരിക്കും അതിർത്തി കടക്കാൻ അനുവാദം നൽകുക ഈ വിഷയത്തിൽ തലശ്ശേരി സബ് കലക്ടർ കുടക് ജില്ലാ അധികൃതരുമായി ആശയ വിനിമയം നടത്തിയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിർത്തിയിലെ വരാന്ത്യ ലോക്ഡൗൺ തുടരും.

കേരളത്തിൽ രോഗികളുടെ എണ്ണത്തിലെ വർധനയും ആശങ്കയുമാണ് കർണാടകയെ കടുത്ത യാത്രാ നിരോധനത്തിലേക്ക് തള്ളിവിട്ടത്. ഒരു വർഷം മുമ്പ് രോഗ ഭീതി തുടങ്ങിയപ്പോൾ തന്നെ കർണാടക അതിർത്തി മണ്ണിടിച്ചത് വിവാദമായിരുന്നു. പ്രശ്‌നത്തിൽ സുപ്രീം കോടതി അടക്കം ഇടപെട്ടിരുന്നു.

കേരളത്തിൽ കോവിസ് രോഗികളുടെ എണ്ണം ദിനംപ്രതി 20000 ലേറെയാണ്. ഇതാണ് കർണാടക കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ കാരണമെന്നാണ് സൂചനയെന്നയറിയുന്നു.