- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി.ജയരാജന് എതിരെയുള്ള വിമർശനം പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യാനുള്ള തീരുമാനം നടപടിക്ക് തുല്യമെന്ന് അണികളുടെ വികാരം; കണ്ണൂരിൽ ഒരു ഏരിയാ സമ്മേളനത്തിൽ പോലും സംസ്ഥാന സമിതിയുടെ വിലയിരുത്തൽ ചർച്ചയായില്ല; ഏരിയാ സമ്മേളനങ്ങൾ വിഭാഗീയത കൂടാതെ പൂർത്തീകരിച്ചതും ജയരാജന്റെ ശക്തിവർദ്ധിപ്പിക്കുന്നു; സ്വയം മഹത്വവൽക്കരിക്കുന്നെന്ന വിമർശനങ്ങൾ തള്ളി കണ്ണൂരിലെ അണികൾ
കണ്ണൂർ: സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന് എതിരെയുള്ള വിമർശനം ജില്ലാ കമ്മിറ്റികളിലും കണ്ണൂർ ജില്ലയിലെ പാർട്ടി അംഗങ്ങൾക്കിടയിലും റിപ്പോർട്ട് ചെയ്യാനുള്ള തീരുമാനം നടപടിക്ക് തുല്യമെന്ന് ആരോപണം. കണ്ണൂർ ജില്ലയിലെ ഒരു ഏരിയാ സമ്മേളനത്തിൽ പോലും പി.ജയരാജന് എതിരെ സംസ്ഥാന സമിതിയുടെ വിലയിരുത്തൽ ചർച്ചയായിട്ടില്ല. എന്നിട്ടും ജില്ലാ കമ്മിറ്റികളിലും ജില്ലയിലെ പാർട്ടി ഘടകങ്ങളിലും ജയരാജന് എതിരെയുള്ള നിരീക്ഷണം റിപ്പോർട്ട് ചെയ്യാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം പ്രവർത്തകരിൽ വികാരം ഉണർത്തി വിട്ടിരിക്കയാണ്. നേരത്തെ ജയരാജന് എതിരെയുള്ള വിമർശനം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യില്ലെന്നായിരുന്നു വിവരം. ജില്ലയിലെ ഏരിയാ സമ്മേളനങ്ങളിലും ലോക്കൽ സമ്മേളനങ്ങളും വിഭാഗീയത ഒഴിവാക്കി പൂർത്തീകരിച്ചത് ജയരാജന്റെ പാർട്ടി പ്രവർത്തന മികവിന് ഉദാഹരണമാണ്. എന്നിട്ടും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതി ജയരാജൻ സ്വയം മഹത്വ വൽക്കരിക്കാൻ ശ്രമിച്ചു വെന്ന വിലയിരുത്തൽ എല്ലാ ജില്ലാ സമിതികളിലും റിപ്പോർട്ട് ചെയ്യാൻ അയച്ചിരിക്കയാണ്. ഇത് പ്രവർ
കണ്ണൂർ: സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന് എതിരെയുള്ള വിമർശനം ജില്ലാ കമ്മിറ്റികളിലും കണ്ണൂർ ജില്ലയിലെ പാർട്ടി അംഗങ്ങൾക്കിടയിലും റിപ്പോർട്ട് ചെയ്യാനുള്ള തീരുമാനം നടപടിക്ക് തുല്യമെന്ന് ആരോപണം. കണ്ണൂർ ജില്ലയിലെ ഒരു ഏരിയാ സമ്മേളനത്തിൽ പോലും പി.ജയരാജന് എതിരെ സംസ്ഥാന സമിതിയുടെ വിലയിരുത്തൽ ചർച്ചയായിട്ടില്ല. എന്നിട്ടും ജില്ലാ കമ്മിറ്റികളിലും ജില്ലയിലെ പാർട്ടി ഘടകങ്ങളിലും ജയരാജന് എതിരെയുള്ള നിരീക്ഷണം റിപ്പോർട്ട് ചെയ്യാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം പ്രവർത്തകരിൽ വികാരം ഉണർത്തി വിട്ടിരിക്കയാണ്.
നേരത്തെ ജയരാജന് എതിരെയുള്ള വിമർശനം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യില്ലെന്നായിരുന്നു വിവരം. ജില്ലയിലെ ഏരിയാ സമ്മേളനങ്ങളിലും ലോക്കൽ സമ്മേളനങ്ങളും വിഭാഗീയത ഒഴിവാക്കി പൂർത്തീകരിച്ചത് ജയരാജന്റെ പാർട്ടി പ്രവർത്തന മികവിന് ഉദാഹരണമാണ്. എന്നിട്ടും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതി ജയരാജൻ സ്വയം മഹത്വ വൽക്കരിക്കാൻ ശ്രമിച്ചു വെന്ന വിലയിരുത്തൽ എല്ലാ ജില്ലാ സമിതികളിലും റിപ്പോർട്ട് ചെയ്യാൻ അയച്ചിരിക്കയാണ്. ഇത് പ്രവർത്തകരിൽ കടുത്ത പ്രതിഷേധത്തിന് ഇട വരുത്തിയിരിക്കയാണ്.
വരുന്ന രണ്ടാഴ്ക്കുള്ളിൽ സംസ്ഥാന സമിതി തയ്യാറാക്കിയ കുറിപ്പ് ജില്ലാ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യും. ജയരാജൻ സെക്രട്ടറിയായ കണ്ണൂർ ജില്ലയിലെ ജില്ലാ സമ്മേളനത്തിന് ശേഷം കീഴ്ഘടകങ്ങളിലെ പാർട്ടി അംഗങ്ങളിലും റിപ്പോർട്ട് ചെയ്യും. മൂന്ന് മാസം മുമ്പ് പുറച്ചേരി ഗ്രാമീണ കലാവേദി ജയരാജനെ പ്രകീർത്തിച്ച് വശ്യ മധുരമായ സംഗീത ശിൽപ്പം പുറത്തിറക്കിയിരുന്നു. 'കണ്ണൂരിന് കണ്ണായ ധീര സഖാവേ കൈരളിക്കഭിമാനം ധീരസഖാവേ ' എന്ന് ഉയർത്തിക്കാട്ടി 15 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് പുറത്തിറക്കിയത്. പാർട്ടിയുടെ ഒരു കൂട്ടം അനുഭാവികളാണ് ഇത് ചെയ്ത്. ഈ സംഗീത ശില്പം പുറത്തിങ്ങിയ ഉടൻ തന്നെ ജയരാജൻ തനിക്കോ പാർട്ടിക്കോ അതിൽ പങ്കില്ലെന്ന് കാട്ടി പ്രസ്താവനയും ഇറക്കിയിരുന്നു. ഒരു കൂട്ടം അനുഭാവികൾ വീര പരിവേഷം നൽകിയതിന് ജയരാജൻ എങ്ങിനെ കുറ്റക്കാരനാകും എന്നാണ് പ്രവർത്തകർ ചോദിക്കുന്നത്.
ഒരു കാലത്ത് എം വി രാഘവനേയും ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനേയും നെഞ്ചേറ്റിയ കണ്ണൂരിലെ സിപിഐ.(എം). പ്രവർത്തകർ അതിനപ്പുറത്തെ വികാരത്തോടെ ജയരാജന് പിന്നിൽ അണി നിരക്കുന്നത്. പാർട്ടി അനുഭാവികൾക്കു പോലും നേരിട്ട് ആശയ വിനിമയം നടത്താവുന്ന അടുപ്പത്തിലാണ് ജയരാജന്റെ പ്രവർത്തന ശൈലി. അതു കൊണ്ടു തന്നെ പ്രവർത്തകർ പാർട്ടി ചട്ടക്കൂടിൽ നിൽക്കുമ്പോഴും അണികളും അനുഭാവികളും ജയരാജനെ പ്രിയങ്കരനായി കാണുന്നു.
എന്നാൽ ജയരാജനെ മഹത്വ വൽക്കരിക്കുന്നത് പാർട്ടിയുടെ ജില്ലാ സംസഥാന നേതാക്കൾക്കും പങ്കുണ്ട്. പ്രത്യേകിച്ച് കതിരൂർ മനോജ് വധക്കേസിൽ സിബിഐ. അന്വേഷണം നടക്കവേ ജയരാജൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയായിരുന്നു. അന്ന് ജയരാജനെ വാഴ്‌ത്തുന്ന പ്രചാരണങ്ങൾ കവലകൾ തോറും പ്രദർശിക്കപ്പെട്ടിരുന്നു. അത്തരം പ്രചാരണം ബോർഡുകൾക്കു കീഴിൽ നിന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കുകയും ചെയ്തിരുന്നു.
എന്നാൽ അന്നൊന്നും പാർട്ടി അതിനെ വിലക്കിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനേയും മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാന്ദനേയും പ്രകീർത്തിക്കുന്ന ബോർഡുകൾ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇപ്പോഴും കാണാം. എന്തുകൊണ്ട് ജയരാജന് മാത്രം വിമർശനവും നടപടിയുമെന്ന് അനുയായികൾ ചോദിക്കുന്നു.