- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുമ്മനവും സംഘവും കണ്ണൂർ വിട്ടതോടെ ശക്തി അരക്കിട്ടുറപ്പിക്കാൻ തന്ത്രങ്ങളുമായി സി.പി.എം; ആർഎസ്എസ് അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരിക്കേറ്റവരും കിടപ്പിലായവരും എല്ലാം ചേർന്ന് സത്യാഗ്രഹം നടത്തും; ബിജെപിയെ കവച്ചു വയ്ക്കുന്ന പ്രകടനങ്ങളും പദ്ധതിയിൽ
കണ്ണൂർ: ജനരക്ഷായാത്രയിലൂടെ ബിജെപി. നടത്തുന്ന പ്രചാരണത്തെ നേരിടാൻ സി.പി.എം മറുതന്ത്രങ്ങളുമായി രംഗത്ത്. കുമ്മനം രാജശേഖരന്റെ യാത്ര കണ്ണൂർ വിട്ടതോടെ തന്നെ തിരിച്ചടി തന്ത്രങ്ങൾ സി.പി.എം തയ്യാറാക്കി. ജനരക്ഷാ യാത്രയ്ക്കിടെ പി ജയരാജന്റെ മറ്റേ കൈയും വെട്ടുമെന്ന് ബിജെപി മുദ്രാവാക്യം മുഴക്കിയിരുന്നു. ഇത് ചർച്ചയാക്കും. ഇതിനെല്ലാം കണ്ണൂരിൽ തന്നെ സി.പി.എം. മറുപടി നൽകും. ആർഎസ്എസ്.-ബിജെപി. അക്രമത്തിനിരയായവരെ അണിനിരത്തി തിങ്കളാഴ്ച സത്യാഗ്രഹം സംഘടിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചു. കിടപ്പിലായവരെയും ഉൾപ്പെടുത്തും. തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കും. ഒരുദിവസം നീളുന്ന സത്യാഗ്രഹവും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയും ഒരുക്കുമെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. ജില്ലയിലും സംസ്ഥാനത്തും രാഷ്ട്രീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതിലേറെയും സി.പി.എം. പ്രവർത്തകരാണെന്ന കണക്കുനിരത്തി ബിജെപിയെ പ്രതിരോധിക്കും. അക്രമത്തിനിരയായവരുടെ ദൈന്യത പൊതുസമൂഹത്തിനു മുമ്പിൽ തുറന്നുകാട്ടാനാണ് സത്യാഗ്രഹത്തിൽ ഇവരെ പങ്കാളികളാക്കുന്നത്. അക്രമത്
കണ്ണൂർ: ജനരക്ഷായാത്രയിലൂടെ ബിജെപി. നടത്തുന്ന പ്രചാരണത്തെ നേരിടാൻ സി.പി.എം മറുതന്ത്രങ്ങളുമായി രംഗത്ത്. കുമ്മനം രാജശേഖരന്റെ യാത്ര കണ്ണൂർ വിട്ടതോടെ തന്നെ തിരിച്ചടി തന്ത്രങ്ങൾ സി.പി.എം തയ്യാറാക്കി. ജനരക്ഷാ യാത്രയ്ക്കിടെ പി ജയരാജന്റെ മറ്റേ കൈയും വെട്ടുമെന്ന് ബിജെപി മുദ്രാവാക്യം മുഴക്കിയിരുന്നു. ഇത് ചർച്ചയാക്കും. ഇതിനെല്ലാം കണ്ണൂരിൽ തന്നെ സി.പി.എം. മറുപടി നൽകും.
ആർഎസ്എസ്.-ബിജെപി. അക്രമത്തിനിരയായവരെ അണിനിരത്തി തിങ്കളാഴ്ച സത്യാഗ്രഹം സംഘടിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചു. കിടപ്പിലായവരെയും ഉൾപ്പെടുത്തും. തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കും. ഒരുദിവസം നീളുന്ന സത്യാഗ്രഹവും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയും ഒരുക്കുമെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജൻ പറഞ്ഞു.
ജില്ലയിലും സംസ്ഥാനത്തും രാഷ്ട്രീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതിലേറെയും സി.പി.എം. പ്രവർത്തകരാണെന്ന കണക്കുനിരത്തി ബിജെപിയെ പ്രതിരോധിക്കും. അക്രമത്തിനിരയായവരുടെ ദൈന്യത പൊതുസമൂഹത്തിനു മുമ്പിൽ തുറന്നുകാട്ടാനാണ് സത്യാഗ്രഹത്തിൽ ഇവരെ പങ്കാളികളാക്കുന്നത്. അക്രമത്തിൽ പരിക്കേറ്റ അഞ്ഞൂറോളംപേർ പങ്കെടുക്കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമുണ്ടാകും. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് കണ്ണൂർ ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിക്കുക. ഡൽഹിയിൽ അമിത് ഷായുടെ നേതൃത്വത്തിൽ സിപിഎമ്മിനെതിരെ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ ഇടപെടൽ.
മൂന്ന് സംസ്ഥാനത്തുമാത്രം സജീവമായ സിപിഎമ്മിനെ 17 സംസ്ഥാനങ്ങളിൽ അധികാരമുള്ള ബിജെപി., ദേശീയനേതാക്കളെ അണിനിരത്തി പ്രതിരോധിക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയവിജയമാണെന്നാണ് സി.പി.എം വിലയിരുത്തൽ. ബിജെപി.ക്കെതിരേയുള്ള ജനവികാരം ദേശീയതലത്തിൽ സിപിഎമ്മിന്റെ സ്വാധീനശേഷി കൂട്ടാൻ സഹായിക്കും. ജനരക്ഷായാത്രയിലെ ആരോപണങ്ങളെ ദേശീയതലത്തിൽ പ്രതിരോധിക്കാൻ സി.പി.എം. തീരുമാനിക്കാൻ കാരണമിതാണെന്നാണ് സി.പി.എം പറയുന്നത്. അതുകൊണ്ട് തന്നെ വിഷയം ദേശീയ തലത്തിലും ചർച്ചയാക്കും.
കണ്ണൂരിൽ ജനരക്ഷായാത്ര തുടങ്ങിയതും പോയതുമെല്ലാം സി.പി.എം. ശക്തികേന്ദ്രങ്ങളിലൂടെയാണ്. ഇതിൽതന്നെ മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലൂടെയുള്ള യാത്രയായിരുന്നു പ്രധാനം. ഇവിടെ അമിത്ഷാതന്നെ പങ്കെടുക്കാൻ തീരുമാനിച്ചതോടെ യാത്രയുടെ പ്രാധാന്യവും കൂടി. എന്നാൽ പിണറായിലൂടെയുള്ള യാത്ര അവസാന നിമിഷം അമിത് ഷാ വേണ്ടെന്ന് വച്ചു. യാത്രയിലുടനീളം നേതാക്കൾ കടന്നാക്രമിച്ചത് പിണറായി വിജയനെയാണ്. പക്ഷേ, അമിത്ഷായുടെ അസാന്നിധ്യം പിണറായിയിലെ യാത്രയുടെ പ്രാധാന്യം കുറച്ചു. യോഗി ആദിത്യനാഥിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. കേരളം പിടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി അമിത് ഷായാണ് ഈ യാത്രയ്ക്ക് രൂപം കൊടുത്തത്.