- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ കോർപറേഷൻ സീറ്റ് ചർച്ചയിൽ കോൺഗ്രസും ലീഗും ഏറ്റുമുട്ടി; ലീഗ് അംഗങ്ങൾ ഇറങ്ങിപ്പോയി; മൊത്തം കൈപ്പിടിയിലൊതുക്കാൻ സുധാകരൻ
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ ആദ്യ തിരഞ്ഞടുപ്പിലെ സീറ്റു ചർച്ചക്കിടെ കോൺഗ്രസ്സും ലീഗും മുഖാമുഖം ഏറ്റുമുട്ടി. സീറ്റു തർക്കത്തിൽ മുസ്ലിം ലീഗ് ഇറങ്ങിപ്പോയി. യു.ഡി.എഫ് സർക്കാറാണ് കോർപ്പറേഷൻ പദവി നൽകിയത്. അഭിമാനത്തോടെ ഉയർത്തിക്കാട്ടിയ കോൺഗ്രസ്സും മുസ്ലിം ലീഗും സീറ്റു വീതംവെപ്പിലെത്തിയപ്പോഴാണ് പരസ്പരം ആരോപണം ഉന്നയിച്ചതും ലീഗ് അംഗങ
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ ആദ്യ തിരഞ്ഞടുപ്പിലെ സീറ്റു ചർച്ചക്കിടെ കോൺഗ്രസ്സും ലീഗും മുഖാമുഖം ഏറ്റുമുട്ടി. സീറ്റു തർക്കത്തിൽ മുസ്ലിം ലീഗ് ഇറങ്ങിപ്പോയി. യു.ഡി.എഫ് സർക്കാറാണ് കോർപ്പറേഷൻ പദവി നൽകിയത്. അഭിമാനത്തോടെ ഉയർത്തിക്കാട്ടിയ കോൺഗ്രസ്സും മുസ്ലിം ലീഗും സീറ്റു വീതംവെപ്പിലെത്തിയപ്പോഴാണ് പരസ്പരം ആരോപണം ഉന്നയിച്ചതും ലീഗ് അംഗങ്ങൾ ഇറങ്ങിപ്പോയതും. കോൺഗ്രസ്സിന്റെ പിടിവാശിയിൽ പ്രതിഷേധിച്ചാണ് മുസ്ലിം ലീഗ് നേതാക്കൾ കോർപ്പറേഷൻ കമ്മിറ്റിയോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. പ്രഥമ കോർപ്പറേഷനിലെ 55 വാർഡുകളിൽ 25 സീറ്റുകളെങ്കിലും തങ്ങൾക്ക് അനുവദിക്കണമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആവശ്യം. എന്നാൽ ഇത് അനുവദിക്കാൻ കോൺഗ്രസ്സ് തയ്യാറായില്ല.
ഇതര കോൺഗ്രസ്സ് ഗ്രൂപ്പുകളെയും മുസ്ലിം ലീഗിനേയും ഒതുക്കി കണ്ണൂർ കോർപ്പറേഷൻ ഭരണത്തിൽ അപ്രമാദിത്വം നേടാൻ കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ നേരത്തെതന്നെ ചരടുവലി തുടങ്ങിയിരുന്നു. ഡി.സി.സി. പ്രസിഡണ്ട്, കണ്ണൂർ എംഎൽഎ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ സ്വന്തം ട്രൂപ്പിനു നൽകി മേധാവിത്വം നിലനിർത്തുന്ന സുധാകരൻ കണ്ണൂർ കോർപ്പറേഷൻ കൂടി അതേ പട്ടികയിൽ ചേർക്കാനാണ് ഇപ്പോൾ ഒരുങ്ങുന്നത്. പ്രഥമ കോർപ്പറേഷനിൽ സംവരണം വനിതാ ചെയർമാനായതിനാൽ കെപിസിസി. ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനെ ആ സ്ഥാനത്ത് കണ്ടുവച്ചുള്ള പ്രവർത്തനവും നടക്കുകയാണ്. തനിക്കെതിരെ പാർട്ടിക്കകത്തും പുറത്തും ശബ്ദ മുയർത്തുന്നവരെ ഒതുക്കി നിർത്തുന്നതിൽ സുധാകരൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
കണ്ണൂർ മുൻസിപ്പാലിറ്റിയിൽ നിർണ്ണായക സ്വാധീനമുള്ള മുസ്ലിം ലീഗിന് നിലവിൽ കോൺഗ്രസ്സിന് ഏതാണ്ട് തുല്യമായ സീറ്റുകൾ ലഭിക്കാറുണ്ട്. കഴിഞ്ഞ മാസം മുസ്ലിം ലീഗ് ദേശീയ നേതാവ് ഇ. അഹമ്മദിന്റെ വസതിയിൽ ചേർന്ന ജില്ലാ കമ്മിറ്റിയോഗത്തിൽ കണ്ണൂർ കോർപ്പറേഷനിൽ 25 സീറ്റ് ആവശ്യപ്പെടാൻ തീരുമാനമെടുത്തിരുന്നു. ആ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ലീഗ് ആദ്യ ചർച്ചയിൽത്തന്നെ 25 സീറ്റ് ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസ്സ് 17 സീറ്റുകൾ നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏറിയാൽ ഒരു സീറ്റു കൂടി തരാം എന്നു യോഗത്തിൽ അറിയിച്ചെങ്കിലും മുസ്ലിം ലീഗ് നേതാക്കൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
കോർപ്പറേഷനായതോടെ കോൺഗ്രസ്സിന് ലീഗിനേക്കാൾ സ്വാധീനം കോർപ്പറേഷൻ പരിധിയിലുണ്ട്. എടക്കാട്, പള്ളിക്കുന്ന്, പുഴാതി, എന്നീ പഞ്ചായത്തുകൾ കോൺഗ്രസ്സ് ഭരണത്തിലാണ്. ചേലോറ, എളയാവൂർ എന്നിവ സിപി.ഐ.(എം) യും ഭരിക്കുന്നു. മൂന്നു പഞ്ചായത്തുകളും പഴയ നഗരസഭയും ചേർന്നാൽ യു.ഡി.എഫിനു നിർണ്ണായക സ്വാധീനമുള്ളതാണ് കണ്ണൂർ കോർപ്പറേഷൻ. എന്നാൽ പള്ളിക്കുന്നിൽ കോൺഗ്രസ്സും മുസ്ലിം ലീഗും തമ്മിൽ ഭരണപക്ഷവും പ്രതിപക്ഷവും പോലെയാണ്. മുസ്ലിം ലീഗ് ഇവിടെ പാലം വലിച്ചാൽ കോൺഗ്രസ്സിനു ക്ഷീണം സംഭവിക്കും.
മാത്രമല്ല കോൺഗ്രസ്സ് ഭൂരിപക്ഷമുള്ള മറ്റു പഞ്ചായത്തുകളിലും കോർപ്പറേഷൻ സീറ്റുതർക്കത്തിന്റെ ചുവടു പിടിച്ച് ഭിന്നത രൂപപ്പെടാൻ കണ്ണൂർ കോർപ്പറേഷനിലെ വിജയം തുലാസ്സിലാകും. ജില്ലാ തലത്തിൽ നടന്ന ചർച്ചയിൽ തീരുമാനമാകാത്തതിനാൽ ഇനി ഇരുസംസ്ഥാന നേതൃത്വം തന്നെ ഇടപെടേണ്ടിവരുമെന്ന അവസ്ഥയിലാണ് കണ്ണൂർ കോർപ്പറേഷനിലെ സീറ്റുതർക്കം എത്തിനിൽക്കുന്നത്. കാര്യമായ സ്വാധീനമില്ലെങ്കിലും ഇടതുപക്ഷ മുന്നണി പ്രവർത്തനം ആരംഭിച്ചിരിക്കയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൂറിൽ താഴെ വോട്ടുകളിൽ പരാജയപ്പെട്ട സീറ്റുകളിൽ ശ്രദ്ധ പതിപ്പിച്ചാണ് എൽ.ഡി.എഫിന്റെ മുന്നേറ്റം.
അടുത്ത കാലത്ത് സിപിഐ(എം). നിയമിച്ച മുഴുവൻസമയ പ്രവർത്തകർ സാധ്യതയുള്ളതും പിടിച്ചെടുക്കാൻ കഴിയുന്നതുമായ വാർഡുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. പൊതുസമ്മതരായ സ്ഥാനാർത്ഥികളെ നിർത്തി എൽ. ഡി.എഫ്. പരീക്ഷണത്തിനൊരുങ്ങിയാൽ യു.ഡി.എഫിനു ജയിച്ചു കയറാൻ അനായാസേന കഴിയില്ല