- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിൻ - കണ്ണൂർ വിമാന സർവീസ് ആരംഭിക്കണമെന്ന് ലോക കേരളസഭ അംഗങ്ങൾ; മുഖ്യമന്ത്രിക്ക് നിവേദനം നല്കുന്ന കാര്യവും പരിഗണനയിൽ
മനാമ :മലബാർ മേഖലയിൽ ഉള്ള ഏറെ പ്രവാസികൾ അധിവസിക്കുന്ന ബഹറിനിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ബഹ്റൈൻ കേരളീയ സമാജത്തിൽ കൂടിയ ബഹറിനിൽ നിന്നുള്ള ലോകകേരളസഭ അംഗങ്ങളുടെ യോഗം കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നതിന് തീരുമാനിച്ചു.ഡിസംബർ 22 -0 തീയതിയിൽ UAE ഇൽ വെച്ച് നടക്കുന്ന ലോകകേരളസഭയുടെ GCC മേഖല സമ്മേളനത്തിന്റെ പ്രിപ്പറേറ്ററി മീറ്റിംഗിൽ ബഹറിനിൽ നിന്ന് പരമാവധി ആളുകൾ പങ്കെടുക്കുവാൻ തീരുമാനിച്ചു. പി.വി.രാധാകൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലോകകേരളസഭ അംഗങ്ങളായ സോമൻ ബേബി, സുബൈർ കണ്ണൂർ , സി.വി.നാരായണൻ ,രാജു കല്ലുമ്പുറം , ബിജു മലയിൽ , എസ് .വി ജലീൽ എന്നിവർ പങ്കെടുത്തു
മനാമ :മലബാർ മേഖലയിൽ ഉള്ള ഏറെ പ്രവാസികൾ അധിവസിക്കുന്ന ബഹറിനിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ബഹ്റൈൻ കേരളീയ സമാജത്തിൽ കൂടിയ ബഹറിനിൽ നിന്നുള്ള ലോകകേരളസഭ അംഗങ്ങളുടെ യോഗം കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നതിന് തീരുമാനിച്ചു.
ഡിസംബർ 22 -0 തീയതിയിൽ UAE ഇൽ വെച്ച് നടക്കുന്ന ലോകകേരളസഭയുടെ GCC മേഖല സമ്മേളനത്തിന്റെ പ്രിപ്പറേറ്ററി മീറ്റിംഗിൽ ബഹറിനിൽ നിന്ന് പരമാവധി ആളുകൾ പങ്കെടുക്കുവാൻ തീരുമാനിച്ചു.
പി.വി.രാധാകൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലോകകേരളസഭ അംഗങ്ങളായ സോമൻ ബേബി, സുബൈർ കണ്ണൂർ , സി.വി.നാരായണൻ ,രാജു കല്ലുമ്പുറം , ബിജു മലയിൽ , എസ് .വി ജലീൽ എന്നിവർ പങ്കെടുത്തു
Next Story