കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ എം പിയുമായ കെ സുധാകരന്റെ മകൻ സൻജോഗ് സുധാകരൻ വിവാഹിതനായി. കണ്ണൂർ വാസവ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. കണ്ണൂർ പള്ളിക്കുന്ന് ശ്രീ നിലയത്തിലെ ഡോ. എ ടി ശ്രീകുമാറിന്റെയും ബീന ശ്രീകുമാറിന്റെയും മകൾ ശ്രീലക്ഷ്മിയാണ് സൻജോഗിന്റെ ജീവിതപങ്കാളി. കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. മകന്റെ വിവാഹ വാർത്ത എം പി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.