- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കളിയാട്ടക്കാലത്തും കുടിപ്പക രാഷ്ട്രീയം ഉറഞ്ഞു തുള്ളുന്നു; കണ്ണൂരിൽ വീണ്ടും അക്രമരാഷ്ട്രീയം തലപൊക്കുന്നു
കണ്ണൂർ: ഉത്തരകേരളത്തിലും മാഹിയിലും ഇത് കളിയാട്ടക്കാലമാണ്. രൗദ്ര തെയ്യങ്ങളും ഭഗവതിമാരും കാവുകളിൽ കെട്ടിയാടുമ്പോൾ അണിയറയിൽ കുടിപ്പക തീർക്കാൻ സിപിഐ.(എം.), ബിജെപി, ആർ.എസ്.എസ്. സംഘടനകളും രംഗത്തിറങ്ങി. ഈ ഉത്സവ കാലത്ത് മാഹിയിൽ നിന്നാണ് രാഷ്ട്രീയ അക്രമങ്ങളുടെ പുറപ്പാട് ആരംഭിച്ചത്. കഴിഞ്ഞ ദിവസം സിപിഐ.(എം.) ന്റെ പ്രാദേശിക നേതാവായ കണ്ണിപ്പൊയിൽ ബാബുവിനെ കോറോത്ത് ക്ഷേത്രത്തിന് സമീപം വച്ച് ബൈക്കിൽ സഞ്ചിരിക്കവേ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തുടക്കം. എട്ട് ബിജെപി. പ്രവർത്തകരുടെ പേരിൽ പള്ളൂർ പൊലീസ് കേസെടുത്തിട്ടുമുണ്ട്. എന്നാൽ ഈ സംഭവത്തിന്റെ പ്രതിഫലനമെന്നാണം ബിജെപി. പ്രവർത്തകൻ വെസ്റ്റ് പള്ളൂരിലെ സച്ചിന്റെ വീടിനു നേരെ ബോംബേറുണ്ടായി. മറ്റൊരു ബി.ജെ.പ്രവർത്തകൻ മഗീഷിന്റെ വീടിനു നേരേയും രാത്രി ബോംബേറു നടന്നു. ഈ സംഭവത്തിന്റെ തുടർച്ചയെന്നോണം പള്ളൂരിൽ സിപിഐ.(എം.) ന്റെ പതാകകൾ നശിപ്പിക്കപ്പെട്ടു. ചാലക്കരയിൽ ബിജെപി. പ്രവർത്തകൻ സനീഷ് ആക്രമിക്കപ്പെട്ടതിൽ അഞ്ച് സിപിഐ.(എം.) കാർക്കു നേരെ പൊലീസ് കേസെടുക്കുകയും
കണ്ണൂർ: ഉത്തരകേരളത്തിലും മാഹിയിലും ഇത് കളിയാട്ടക്കാലമാണ്. രൗദ്ര തെയ്യങ്ങളും ഭഗവതിമാരും കാവുകളിൽ കെട്ടിയാടുമ്പോൾ അണിയറയിൽ കുടിപ്പക തീർക്കാൻ സിപിഐ.(എം.), ബിജെപി, ആർ.എസ്.എസ്. സംഘടനകളും രംഗത്തിറങ്ങി. ഈ ഉത്സവ കാലത്ത് മാഹിയിൽ നിന്നാണ് രാഷ്ട്രീയ അക്രമങ്ങളുടെ പുറപ്പാട് ആരംഭിച്ചത്. കഴിഞ്ഞ ദിവസം സിപിഐ.(എം.) ന്റെ പ്രാദേശിക നേതാവായ കണ്ണിപ്പൊയിൽ ബാബുവിനെ കോറോത്ത് ക്ഷേത്രത്തിന് സമീപം വച്ച് ബൈക്കിൽ സഞ്ചിരിക്കവേ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തുടക്കം. എട്ട് ബിജെപി. പ്രവർത്തകരുടെ പേരിൽ പള്ളൂർ പൊലീസ് കേസെടുത്തിട്ടുമുണ്ട്.
എന്നാൽ ഈ സംഭവത്തിന്റെ പ്രതിഫലനമെന്നാണം ബിജെപി. പ്രവർത്തകൻ വെസ്റ്റ് പള്ളൂരിലെ സച്ചിന്റെ വീടിനു നേരെ ബോംബേറുണ്ടായി. മറ്റൊരു ബി.ജെ.പ്രവർത്തകൻ മഗീഷിന്റെ വീടിനു നേരേയും രാത്രി ബോംബേറു നടന്നു. ഈ സംഭവത്തിന്റെ തുടർച്ചയെന്നോണം പള്ളൂരിൽ സിപിഐ.(എം.) ന്റെ പതാകകൾ നശിപ്പിക്കപ്പെട്ടു. ചാലക്കരയിൽ ബിജെപി. പ്രവർത്തകൻ സനീഷ് ആക്രമിക്കപ്പെട്ടതിൽ അഞ്ച് സിപിഐ.(എം.) കാർക്കു നേരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
എന്നാൽ ഈ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നിലവിൽ മാഹിയിൽ മാത്രമാണ് അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഇത് കണ്ണൂരിലേക്ക് വ്യാപിക്കാൻ അധിക സമയം വേണ്ടി വരില്ല. എതിരാളിയെ ഏതെങ്കിലും കളിയാട്ടകാവിൽ കാണുകയാണെങ്കിൽ അക്രമിക്കുന്ന ശീലം ഈ മേഖലയിൽ പതിവാണ്. മാത്രമല്ല സമീപ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും സ്റ്റീൽ ബോംബുകളും നാടൻ ബോംബുകളും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. അതിനർത്ഥം ഉത്സവകാലങ്ങളിൽ കൂടുതൽ ആയുധങ്ങൾ ശേഖരിച്ചു വെക്കുന്നുണ്ടെന്നാണ്.
വടിവാളുകളുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്താൻ പൊലീസിനെ വിവരമറിയിക്കാൻ ഗ്രാമീണ ജനത സമീപകാലത്തായി മുന്നോട്ട് വരുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർ തന്നെ ഇത്തരം വിവരങ്ങൾ ജില്ലാ ഭരണാധികാരികൾക്ക് നൽകുന്ന സംഭവവും ഉണ്ടാവുന്നുണ്ട്. അക്രമകാരികളായ പാർട്ടിക്കാരുടെ എണ്ണത്തിൽ കുറവു വരുന്നുണ്ടെങ്കിലും അവർ ഉപയോഗിക്കുന്ന ആയുധങ്ങളുടെ തീവ്രത ഏറിവരികയാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയ ഗ്രാമങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ നിന്നു പോലും ആയുധ ശേഖര വിവരം പുറത്ത് വന്നു തുടങ്ങിയിട്ടുണ്ട്. ജനങ്ങൾ സമാധാനത്തിന് വേണ്ടി കാംക്ഷിക്കുന്നുണ്ടെങ്കിലും കുടിപ്പക കത്തിച്ചു നിർത്തുന്നത് രാഷ്ട്രീയ പാർട്ടികളാണെന്ന് വ്യക്തം.
കാൽ നൂറ്റാണ്ടിന് മുമ്പ് മേലൂരിലെ ദിനേശ് ബീഡി കമ്പനിക്കു നേരെ നടന്ന അക്രമമാണ് കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിന് തുടക്കമെന്നാണ് സിപിഐ.(എം.) പറയുന്നത്. എന്നാൽ ബിജെപി. ആർ.എസ്. കക്ഷികൾ ഇതംഗീകരിക്കുന്നില്ല. തലശ്ശേരിയിലെ ആർ.എസ്. എസ് .പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെ സിപിഐ.(എം.) കാർ കൊലപ്പെടുത്തിയതാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലയിൽ ആദ്യത്തേതെന്ന് മറിച്ചും പറയുന്നു. ഈ വാദം ഏതുകൊലപാതകം നടക്കുമ്പോഴും പരസ്പരം ഉന്നയിക്കപ്പെടുന്നുമുണ്ട്. സമാധാന യോഗങ്ങളിൽ ഇത്തരം രാഷട്രീയ വാദങ്ങളാണ് ഏറെ സമയവും അപഹരിക്കാറുള്ളത്.
കൊണ്ടും കൊടുത്തും രാഷ്ട്രീയ കുടിപ്പക തീർക്കുന്ന കണ്ണൂരിൽ അക്രമങ്ങൾക്ക് തടയിടാൻ രാഷ്ട്രീയ പാർട്ടികൾ തന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ട്. മാഹിയിൽ ഈ കക്ഷികൾ തമ്മിൽ തന്നെ സംഘർഷം ആരംഭിച്ച സ്ഥിതിക്ക് അത് കണ്ണൂരിൽ പടരാതിരിക്കാൻ ഔദ്യോദിക തലത്തിൽ മാത്രമല്ല രാഷ്ട്രീയ നേതൃത്വത്തിലും പ്രാദേശിക തലത്തിലും സമാധാന ശ്രമം നടത്തേണ്ടത് അനിവാര്യമായിരിക്കയാണ്. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ അവഗണിച്ചാൽ അത് കാട്ടുതീ പോലെ കണ്ണൂരിലെത്തുന്നത് കണ്ടു നിൽക്കേണ്ടി വരും.



