ജിദ്ദ: യു.ടി.എസ്.സി - സൗദി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) അവതരിപ്പിക്കുന്ന കെ.പി.എൽ (കണ്ണൂർ പ്രീമിയർ ലീഗ്) രണ്ടാം എഡിഷൻ ടൂർണമെന്റ് നവംബർ 17 ന് ഖാലിദ് ബിൻ വലീദ് ഗ്രൗണ്ടിൽ (ബദർ ബേക്കറിക്ക് സമീപം) ആരംഭിക്കും.

കണ്ണൂർ ജില്ലക്കാരുടെ വാരാന്ത്യ അവധിദിനങ്ങൾ ക്രിക്കറ്റ് കളിയിലൂടെ കൂട്ടി ചേർക്കുന്നതിനായി ജിദ്ദയിലും പരിസരങ്ങളിലും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ക്രിക്കറ്റിന്റെ ഈറ്റില്ലം ആയ കണ്ണൂർ തലശ്ശേരി പ്രദേശങ്ങളിലെ കളിക്കാരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് കെ.പി.എൽ അഥവാ കണ്ണൂർ പ്രീമിയർ ലീഗ് കഴിഞ്ഞ വർഷം രൂപം കൊണ്ടത്. ആദ്യ സീസൺ തന്നെ വൻ വിജയമായതിനെ തുടർന്ന് എല്ലാ വർഷവും രണ്ടു ടൂർണമെന്റ്കൾ വീതം സംഘടിപ്പിക്കുവാൻ സംഘാടകർ തീരുമാനിച്ചു.

നാല് ടീമുകൾ ആയി തരംതിരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. റിയാസ് ടി.വി നയിക്കുന്ന താണ ചാലഞ്ചേഴ്സ്, ഷാനിയുടെ നേതൃത്വത്തിൽ ലോഗൻസ് ടെൽകൻസ്, റഫ്ഷാദ് നയിക്കുന്ന സിറ്റി റയിടേഴ്സ്, ഹിശാം താഹയുടെ സ്റ്റേഡിയം ഫിനിക്‌സ് ഡക്കറ്റ് ടീമുകൾ ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും. 12 ഓവർ വീതമാണ് മത്സരങ്ങൾ നടക്കുക.

ഉദ്ഘാടന മത്സരത്തിൽ ലോഗൻസ് ടെൽകൻസ് ടീം താണ ചലഞ്ചേഴ്സിനെ നേരിടും. രണ്ടാമത്തെ മത്സരത്തിൽ സിറ്റി റയിടേഴ്സ് സ്റ്റേഡിയം ഫിനിക്‌സ് ഡക്കറ്റിനെ നേരിടും. നവംബർ 17 നു 9.30 ന് ആണ് ഉദ്ഘാടന മത്സരം. കൂടുതൽ പോയിന്റ് നേടുന്ന രണ്ടു ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. എട്ടു ആഴ്ചകൾ നീണ്ടുനിൽക്കുന്ന ടൂർണമെന്റ് ഫൈനൽ മത്സരം ഫെബ്രുവരി ആദ്യ വാരം നടക്കും.

ഫ്യുച്ചർ ലൈറ്റ് മുഖ്യ പ്രായോജകരായ ടൂർണമെന്റിന്റെ സഹ പ്രായോജികർ അൽ കബീർ ഫ്രോസൺ ഫുഡ്, രാരാ ആവിസ് റെസ്റ്റോറന്റ്, ഫീനിക്‌സ് എന്നിവരാണ്.