- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുണ്ടോ എന്ന് അറിയാൻ വാതിൽ മുട്ടി ശബ്ദമുണ്ടാക്കും; അനക്കം കേട്ടാൽ ഓടിമറയും; ഇല്ലെങ്കിൽ വീട്ടിൽ കയറി കവർച്ച; പൂർണ്ണ നഗ്‌നനായി അർദ്ധരാത്രികളിൽ ഭീതി പടർത്തി കണ്ണൂരിലെ കള്ളൻ; മാണിക്യക്കാവിലെ സിസിടിവിയിൽ പതിഞ്ഞത് പ്രതീക്ഷ; നാട്ടുകാരെ ഭീതിയിലാക്കുന്ന വിരുതൻ പൊലീസിന് തലവേദനയാകുമ്പോൾ
കണ്ണൂർ: ആഴ്ചകളായി പൊലീസിനും നാട്ടുകാർക്കും പിടികൊടുക്കാതെ കണ്ണൂർ ജില്ലയിൽ മോഷ്ടാവ് വിലസുകയാണ്. കണ്ണൂർ ടൗൺ പരിസരത്തും, താഴെ ചൊവ്വ, മേലെ ചൊവ്വ പരിസരത്തുമാണ് രാത്രിയായാൽ മോഷ്ടാവിന്റെ വില്ലസൽ. പൂർണ്ണ നഗ്‌നനായാണ് ഇയാൾ മോഷ്ടിക്കാൻ ഇറങ്ങുന്നത്. കഴിഞ്ഞദിവസം ഇയാൾ കണ്ണൂർ മാണിക്യക്കാവിന്റെ പരിസരത്ത് മോഷണത്തിൽ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പക്ഷേ ഇതുവരെ ഇത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ വീട്ടിൽ ഇയാൾ മോശം നടത്താൻ ശ്രമിച്ചു എങ്കിലും അതിന് സാധ്യമായില്ല.
വലിയ മോഷണങ്ങൾ ഒന്നും ഇതുവരെ നടന്നില്ല എങ്കിലും നാടാകെ ഇപ്പോൾ ഭീതിയിലാണ്. ആദ്യം വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളിൽ ആളുകൾ ഉണ്ടോ എന്ന് അറിയും. ആരെങ്കിലും വീടിന്റെ വാതിൽ തുറന്നാൽ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. ആരും വാതിൽ തുറന്നില്ല എങ്കിൽ ആ വീട്ടിൽ മോഷണം നടത്തും. ഇതാണ് ഇയാളുടെ പ്രവർത്തന രീതി.
പ്രത്യക്ഷത്തിൽ അക്രമകാരിയായ കള്ളനാണ് എന്ന് കരുതുന്നില്ല എങ്കിലും ഇയാൾ നഗ്‌നനായാണ് മോഷ്ടിക്കാൻ ഇറങ്ങുന്നത് എന്നത് എല്ലാവരും ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരാൾ നഗ്‌നനായി മോഷ്ടിക്കാൻ ഇറങ്ങാനുള്ള ധൈര്യം കാട്ടുന്നു എങ്കിൽ അയാൾക്ക് എന്തും ചെയ്യുവാനുള്ള ധൈര്യം കാണിക്കാൻ സാധ്യതയുണ്ട് എന്ന് പൊലീസും അഭിപ്രായപ്പെടുന്നു.
ഈ മോഷ്ടാവിനെ പിടിക്കാനുള്ള ഊർജിതമായ ശ്രമമാണ് കണ്ണൂർ പൊലീസ് നടത്തി വരുന്നത് എങ്കിലും ദിവസങ്ങളായി ഇയാളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നത് പൊലീസിൽ തലവേദനയാണ് സൃഷ്ടിക്കുന്നത്. ടൗൺ ഇൻസ്‌പെക്ടർ പി എ ബിനു മോഹന്റെയും എസ് ഐ സി എച്ച് നസീബിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.പ്രതിയെ പിടികൂടുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ അടക്കം പിന്തുണ തേടിയിരിക്കുകയാണ് പൊലീസ് ഇപ്പോൾ.
പ്രതി വീട്ടു പരിസരത്ത് എത്തി എന്നുള്ള എന്തെങ്കിലും ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കണം എന്നാണ് പൊലീസ് ഇപ്പോൾ ജനങ്ങളെ അറിയിച്ചിരിക്കുന്നത്. കണ്ണൂർ താഴെചൊവ്വ, മേലെ ചൊവ്വ പരിസരത്തുള്ള ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മറ്റു പ്രദേശവാസികളും രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണം എന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്