- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ; കണ്ണൂർ മലപ്പട്ടം ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ കൊമേഴ്‌സ് പരീക്ഷയുടേത്; പ്രതിഷേധവുമായി കെ എസ് യു; അന്വേഷിക്കുമെന്ന് സർവകലാശാല
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ണൂർ മലപ്പട്ടം ഭാഗത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ കൊമേഴ്‌സ് പരീക്ഷയുടെ നൂറുകണക്കിന് ഉത്തരക്കടലാസുകളാണ് റോഡരികിൽ കാണപ്പെട്ടത്.
സർവകലാശാലയിൽനിന്നും ഹോം വാല്യുവേഷന് വേണ്ടി എം.സി. രാജേഷ് എന്ന അസിസ്റ്റന്റ് പ്രഫസർ ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകൾ ബൈക്ക് യാത്രക്കിടയിൽ നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഈ പരീക്ഷയുടെ ഫലം പുറത്തുവന്നിട്ടില്ല.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർവകലാശാല അറിയിച്ചു. ഇതിനായി പിവിസി പ്രഫ.എ.സാബു അധ്യക്ഷനായ അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
കണ്ണൂർ സർവകലാശാല ഉത്തരകടലാസുകൾ വഴിയരികിൽ നിന്ന് ലഭിച്ചത് ഗുരുതര വീഴ്ചയാണെന്നാരോപിച്ച് കെഎസ് യു സർവകലാശാല ആസ്ഥാനം ഉപരോധിച്ചു. ഉത്തരക്കടലാസുകൾ റോഡരികിൽ കണ്ടെത്തിയതിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി.
മറുനാടന് മലയാളി ബ്യൂറോ