- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവ്വകലാശാലയിലെ വിവാദ സിലബസ്: മൂന്നാം സെമസ്റ്ററിൽ പഠിപ്പിക്കില്ലെന്ന് വി സി
കണ്ണൂർ: കണ്ണൂർ സർവകലാശാല സിലബസിലെ വിവാദ പാഠഭാഗം ഉൾപ്പെടുന്ന പേപ്പർ മൂന്നാം സെമസ്റ്ററിൽ പഠിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ . ആവശ്യമായ മാറ്റങ്ങൾ വരുത്തി നാലാം സെമസ്റ്ററിൽ പേപ്പർ ഉൾപ്പെടുത്തും. സിലബസിൽ പോരായ്മകളുണ്ടായിരുന്നുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ട് ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറി.
വിഷയത്തിൽ അന്തിമ തീരുമാനം 29 ന് ചേരുന്ന അക്കാദമിക് കൗൺസിൽ എടുക്കുമെന്നും ഗോപിനാഥ് രവീന്ദ്രൻ മാധ്യമപ്രവർത്തകരോട് കണ്ണൂരിൽ പറഞ്ഞു. ബുധനാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് വിദഗ്ദ്ധ സമിതി വി സിക്ക് റിപ്പോർട്ടുനൽകിയത്.സി ലബസിൽ ചില പാഠഭാഗങ്ങൾ ചേർത്തത് ശരിയായില്ലെന്നും അ പ കാതകൾ പ്രത്യക്ഷത്തിലുണ്ടെന്നുമാണ് വിദഗ്ദ്ധ സമിതി റിപ്പോർട്ടിലുള്ളത്.
മറുനാടന് ഡെസ്ക്
Next Story