- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവ്വകലാശാലയിലേക്കുള്ള പ്രതിഷേധ മാർച്ച്; നൂറോളം യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്തു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലേക്ക് പ്രതിഷേധമാർച്ചു നടത്തുകയും താവക്കരയിലെ റോഡ് ഉപരോധിക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന നൂറോളം കെ. എസ്. യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് താവക്കരയിലുള്ള സർവകലാശാല ക്യാംപസിലേക്ക് യൂത്ത് കോൺഗ്രസ്- കെ. എസ്.യു പ്രവർത്തകർ പ്രതിഷേധ മാർച്ചു നടത്തിയത്.
പൊലിസുയയർത്തിയ ബാരിക്കേഡ് തകർക്കാനും സർവകലാശാലയുടെ അകത്തേക്ക് കയറാനും പ്രവർത്തകർ ശ്രമിച്ചിരുന്നു. പ്രകോപിതരായപ്രവർത്തകരെ പിരിച്ചു വിടാൻ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം സമരത്തിന്റെ ഭാഗമായി കെ. എസ്.യു പ്രവർത്തകർ പുതിയബസ് സ്റ്റാൻഡിലേക്കുള്ള റോഡിൽ കുത്തിയിരുന്ന് ഗതാഗത തടസമുണ്ടാക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ