- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിയുമായുള്ള ഒന്നരവർഷത്തെ ശീത സമരം;കണ്ണൂർ സർവ്വകലാശാല പ്രൊവൈസ് ചാൻസലർ രാജിവെച്ചു; കാലാവധി തീരാൻ 10 മാസവും 21 ദിവസവും ബാക്കി നിൽക്കെ പടിയിറങ്ങൽ
കണ്ണൂർ: പുതുവത്സരദിനത്തിൽ രാജിവെച്ച് കണ്ണൂർ സർവകലാശാല പിവിസി ഡോ.പി. ടി. രവീന്ദ്രൻ. വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനുമായി ഒന്നരവർഷമായി തുടരുന്ന ശീത സമരത്തിനൊടുവിലാണ് ഇദ്ദേഹത്തിന്റെ രാജി.കാലാവധി തീരാൻ 10 മാസവും 21 ദിവസവും ബാക്കി നിൽക്കെയാണ് ഇദ്ദേഹം പടിയിറങ്ങുന്നത്.യുജിസി റഗുലേഷൻ പ്രകാരം വിസിയും പിവിസിയും ഒരേ സമയമാണു ചുമതലയൊഴിയേണ്ടത്. ഇരുവർക്കും നവംബർ വരെ കാലാവധിയുണ്ട്.വിസിയുമായുള്ള അഭിപ്രായ വ്യത്യാ സമാണു രാജിക്കു കാരണമെന്നു തുറന്നു പറയാൻ തയാറായില്ലെങ്കിലും സ്വസ്ഥതയാണു ജീവിതത്തിൽ ഇപ്പോൾ പ്രധാനമെന്നു കരുതു ന്നതായി പിവിസി പ്രതികരിച്ചു.
ഇടതു സർക്കാർ വന്നപ്പോൾ പ്രഫ.ഗോപിനാഥ് രവീന്ദ്രനൊപ്പം വിസി സ്ഥാനത്തേക്കു പരിഗണി ക്കപ്പെട്ടയാളാണു ഡോ.രവീന്ദ്രൻ. സർവകലാശാലയുടെ മാനേജ്മെന്റ് പഠനവിഭാഗം മേധാവി യായിരിക്കെ 2018 മാർച്ച് 27ന് പിവിസിയായി. 38 വർഷത്തെ അദ്ധ്യാപനത്തിനു ശേഷം 2019 ഏപ്രി ലിലാണു വിരമിച്ചത്. പ്രഫസർഷിപ്പിൽ നിന്നു വിരമിച്ചതിനാൽ പിവിസി സ്ഥാനത്തു തുടരാനാകില്ലെന്നു വിസി നിലപാടെടുത്തു. എന്നാൽ സർവകലാശാല സ്റ്റാൻഡിങ് കോൺസൽ, നിയമ സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവരെല്ലാം തുടരാനാകുമെന്ന ഉപദേശ മാണു പിവിസിക്ക്നൽകിയത്. പക്ഷെ പരീക്ഷാ വിഭാഗത്തിന്റെയും ജീവനക്കാരുടെ വിഭാഗ ത്തിന്റെയും ചുമതലകൾ പിവിസിയിൽ നിന്ന് എടുത്തുമാറ്റുകയും ചെയ്തു.
ഇതോടൊപ്പം വിസി ഗവർണറുടെ ഉപദേശവും തേടി. യുജിസി റഗുലേഷൻ അനുസരിച്ചു തീരുമാനമെടുക്കാനായിരുന്നു ഗവർണറുടെ നിർദ്ദേശം.പഠിക്കാൻ സിൻഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചെങ്കിലും, ഉപസമിതി പഠനം തുടങ്ങുന്നതിനു മുൻപ് ഇമെയിൽ സന്ദേശത്തിലൂടെ വിസി ഡോ.രവീന്ദ്രനെ പുറത്താക്കി. വിസിയെയും സിൻഡിക്കറ്റിനെയും എതിർകക്ഷികളാക്കി ഹൈക്കോടതിയെ സമീപിച്ച ഡോ.പി.ടി.രവീന്ദ്രൻ അനുകൂല വിധി സമ്പാദിച്ചിരു ന്നതാണ്. എന്നാൽ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കാതെ രാജിവെച്ച് ഇറങ്ങുകയാ യിരുന്നു.ആരോഗ്യപരമായ കാരണങ്ങൾ എന്നു വിശദീകരിച്ചാണ് രാജി.
മറുനാടന് മലയാളി ബ്യൂറോ