- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റം വേണം; ചില ഭാഗങ്ങൾ കൂട്ടിചേർക്കുകയും ചില ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തതായി വിദഗ്ധ സമിതി; വിസിക്ക് റിപ്പോർട്ട് നൽകി
കണ്ണൂർ: കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റം വേണമെന്ന് വിദഗ്ധ സമിതി. സർവകലാശാല നിയോഗിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് വിവാദ സിലബസിൽ മാറ്റം വേണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സമിതി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകി.
സിലബസിൽ പോരായ്മകളുണ്ടെന്നാണ് പ്രൊഫ. ജെ പ്രഭാഷ്, ഡോ.കെ എസ് പവിത്രൻ എന്നിവരടങ്ങിയ സമിതിയുടെ കണ്ടെത്തൽ. സിലബസിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയും പുതിയ കൂട്ടിച്ചേർക്കുകയും ചെയ്തതായി സമിതി കണ്ടെത്തി. വൈസ് ചാൻസലർക്ക് സമർപ്പിച്ച റിപ്പോർട്ട് ബോർഡ് ഓഫിസ് സ്റ്റഡീസിന് കൈമാറും
കണ്ണൂർ സർവകലാശാല എംഎ ഗവേർണൻസ് ആൻഡ് പൊളിറ്റിക്സിന്റെ സിലബസാണ് വിവാദമായത്. സവർക്കറുടെയും ഗോൾവാൾക്കരുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. മൂന്നാം സെമസ്റ്റർ പിജി കോഴ്സിന്റെ പുതുക്കിയ സിലബസിലാണ് കാവിവത്കരണം.
മറുനാടന് മലയാളി ബ്യൂറോ
Next Story