- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നമ്മൾ എല്ലാ കാര്യവും പഠിക്കണ്ടേ? താരതമ്യ പഠനത്തിന്റെ ഭാഗമായി സവർക്കറെയും ഗോൾവാൾക്കറെയും പറ്റി പഠിക്കുന്നതിൽ തെറ്റില്ല; കണ്ണൂർ സർവകലാശാല സിലബസിൽ ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് യൂണിയൻ ചെയർമാൻ; പ്രതിഷേധിച്ച് എംഎസ്എഫും, കെ.എസ്.യുവും
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയരുമ്പോൾ തന്നെ നടപടിയെ ന്യായീകരിച്ചു എസ്എഫ്ഐ യൂണിയൻ. പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കുന്നവയല്ലെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് ആക്ഷേപം.
ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ കണ്ണൂർ സർവകലാശാല വിസി രവീന്ദ്രൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. താരതമ്യപഠനത്തിന്റെ ഭാഗമായി സവർക്കറെയും ഗോൾവാൾക്കറെയും പറ്റി പഠിക്കുന്നതിൽ തെറ്റില്ലെന്ന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ പറഞ്ഞു. എന്താണ് വിഡി സവർക്കറും ആർഎസ്എസും രാജ്യത്ത ജനങ്ങൾക്കായി ചെയ്തതെന്ന് ഇതിലൂടെ വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ കഴിയുമെന്നും ചെയർമാൻ ഹസൻ പറഞ്ഞു.
വിഡി സവർക്കറുടെ ആരാണ് ഹിന്ദു, എംഎസ് ഗോൾവാൾക്കറുടെ പുസ്തകങ്ങളായ ബഞ്ച് ഓഫ് തോട്ട്സ്, വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് എന്നീ പുസ്തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയത്. അതേസമയം കണ്ണൂർ സർവ്വകലാശാ സിലബസിലുള്ള സംഘപരിവാർ ആശയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘഠനം ചെയ്തു.
യൂണിവേഴ്സിറ്റി കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന കാവിവത്കരണത്തിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ഉയരണമെന്ന കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ ആഹ്വാനം ആത്മാർത്ഥതയോടെയാണെങ്കിൽ യുണിവേർസിറ്റിയിലെ ബിരുദാനന്തര കോഴ്സിൽ സംഘപരിവാർ നേതാക്കളുടെ രാഷ്ട്രീയ ചിന്തകളും ദർശനങ്ങളും പഠിപ്പിക്കുന്നതിന് ഉൾപെടുത്തിയിട്ടുള്ള വിവാദ സിലബസ്സ് പിൻവലിക്കണമെന്ന് അബ്ദുൽ കരീം ചേലേരി പറഞ്ഞു.
ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി. രാജ്യത്തിന്റെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് എംഎ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ കോഴ്സ് ഉള്ളത്. പുതിയതായി അനുവദിച്ച കോഴ്സാണ് ഇത്. ബ്രണ്ണനിലെ അദ്ധ്യാപകർ തന്നെ സിലബസ് തയ്യാറാക്കി നൽകുകയും അത് വൈസ് ചാൻസലർ അംഗീകരിക്കുകയും ചെയ്തുവെന്നാണ് കിട്ടുന്ന വിവരം.
സിലബസിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ
1. ആരാണ് ഹിന്ദു (Hindutva: Who Is a Hindu?) - വി ഡി സവർക്കറുടെ പുസ്തകം
2. ബഞ്ച് ഓഫ് തോട്ട്സ് ( Bunch of Thoughts) - എം എസ് ഗോൾവാൾക്കറുടെ പുസ്തകം
3. വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് (We or Our Nationhood Defined) - എം എസ് ഗോൾവാൾക്കറുടെ പുസ്തകം
4. ഇന്ത്യനൈസേഷൻ; വാട്ട് വൈ ആൻഡ് ഹൗ - ബൽരാജ് മധോക്
മറുനാടന് മലയാളി ബ്യൂറോ