- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ:കണ്ണൂരിൽ റോഡ് വികസനത്തിന്റെ മറവിൽ വൻ മരം കൊള്ളയെന്ന് ആരോപണം ശക്തമാകുന്നു. കണക്കിൽ ഉൾപ്പെടാത്ത 82 മരങ്ങളാണ് മുറിച്ചു കടത്തിയത്.
ചന്തപുര ,പരിയാരം, ശ്രീസ്ഥ കണ്ണപുരം ,വെള്ളിക്കീൽ , തുടങ്ങിയ ഇടങ്ങളിലാണ് റോഡ് വികസനത്തിന്റെ മറവിൽ വ്യാപക മരം മുറി നടന്നത്
പരമാവധി മരം മുറിക്കാതെ റോഡ് വികസനം നടപ്പാക്കണമെന്നതാണ് സർക്കാർ നയം.
പക്ഷെ റോഡുവികസനത്തിന്റെ പരിധിയിൽപ്പെടാതെ മുറിക്കാൻ പാടില്ലാത്ത മരങ്ങൾ പോലും മുറിച്ചു കടത്തിയെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
ആറു ലക്ഷത്തോളം രൂപയുടെ മരങ്ങൾ മുറിച്ചുകടത്തിയെന്നതാണ് അനൗദ്യോഗിക വിവരം. മാടായി, കണ്ണൂർ പൊതുമരാമത്ത് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് ആരോപണം. മുറിച്ച മരങ്ങളിൽ ചിലത് പുതിയ വീടു നിർമ്മാണത്തിനായി ഉപയോഗിക്കുകയും പിന്നീട് വിവരം പുറത്തായതിനെ തുടർന്ന് അന്വേഷണം നേരിടുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.