- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോൺഗ്രസുകാരന്റെ പീഡനം തുറന്ന് പറഞ്ഞ ചെറുപുഴയിലെ പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു; പുതിയ പേജ് തുടങ്ങി കണ്ണൂരിലെ സിംഹത്തിനെതിരെ യുദ്ധം തുടർന്ന് അമ്പിളി ജോസ്
കണ്ണൂർ: പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും? എന്ന് ചോദിച്ച് കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമത്തിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാവിനെതിരെ അമ്പിളി ജോസ് ഇട്ട പോസ്റ്റാണ് യൂത്ത് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാവായ യുവാവ് വിവാഹ വാഗ്ദാനം നൽകി എല്ലാം കവർന്നെടുത്ത ശേഷം വഞ്ചിച്ചു എന്നായിരുന്നു ഇന്നലെ അമ്പിളി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ ഇതിൽ പ്രകോപിതരായവർ തന്റെ ഫേസ്‌ബുക്ക് പേജ് പൂട്ടിച്ചെന്നാണ് അമ്പിളിയുടെ ആരോപണം. കണ്ണൂരിലെ സിംഹത്തിനെതിരെ സംസാരിച്ചാലോ ഊത്ത കോൺഗ്രസിനെതിരെ സംസാരിച്ചാലോ ഫേസ്‌ബുക്കിലെ പണിയില്ലാത്ത സൈബർ പോരാളികൾ കുത്തി ഇരുന്നു റിപ്പോർട്ട് അടിച്ചു അക്കൗണ്ട് പൂട്ടിക്കുമെന്നു മനസിലായി. വേറെ ഒന്നും എവിടേം ചെയ്യാൻ പറ്റില്ലെങ്കിലും ഈയൊരു കാര്യമെങ്കിലും ചെയ്യ്തു വിജയിപ്പിച്ചല്ലോ എന്റെ പഴയ സഹപ്രവർത്തകരെ എന്നും അമ്പിളി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. കോൺഗ്രസിന്റെ ചെറുപുഴ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ മിഥിലാജ് ടി കെ എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത
കണ്ണൂർ: പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും? എന്ന് ചോദിച്ച് കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമത്തിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാവിനെതിരെ അമ്പിളി ജോസ് ഇട്ട പോസ്റ്റാണ് യൂത്ത് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാവായ യുവാവ് വിവാഹ വാഗ്ദാനം നൽകി എല്ലാം കവർന്നെടുത്ത ശേഷം വഞ്ചിച്ചു എന്നായിരുന്നു ഇന്നലെ അമ്പിളി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ ഇതിൽ പ്രകോപിതരായവർ തന്റെ ഫേസ്‌ബുക്ക് പേജ് പൂട്ടിച്ചെന്നാണ് അമ്പിളിയുടെ ആരോപണം.
കണ്ണൂരിലെ സിംഹത്തിനെതിരെ സംസാരിച്ചാലോ ഊത്ത കോൺഗ്രസിനെതിരെ സംസാരിച്ചാലോ ഫേസ്‌ബുക്കിലെ പണിയില്ലാത്ത സൈബർ പോരാളികൾ കുത്തി ഇരുന്നു റിപ്പോർട്ട് അടിച്ചു അക്കൗണ്ട് പൂട്ടിക്കുമെന്നു മനസിലായി. വേറെ ഒന്നും എവിടേം ചെയ്യാൻ പറ്റില്ലെങ്കിലും ഈയൊരു കാര്യമെങ്കിലും ചെയ്യ്തു വിജയിപ്പിച്ചല്ലോ എന്റെ പഴയ സഹപ്രവർത്തകരെ എന്നും അമ്പിളി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
കോൺഗ്രസിന്റെ ചെറുപുഴ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ മിഥിലാജ് ടി കെ എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത് അമ്പിളി ജോസ് എന്ന പെൺകുട്ടിയാണ്. ഒരു ക്രിസ്തിയാനിയായ ഞാൻ മുസ്ലീമിനെ പ്രണയിച്ചത് ഒരു എടുത്തചാട്ടമോ ധീരതയോ അല്ലായിരുന്നുവെന്നും ഞങ്ങൾ രണ്ടും മനുഷ്യരാണല്ലോ എന്ന ബോധത്തിലാണ് പ്രണയിച്ചതെന്നും അമ്പിളി ഫേസ്ുക്ക് പോസ്റ്റിൽ പറയുന്നു.
താൻ വിശ്വാസിച്ച പ്രസ്ഥാനവും ആരോപണ വിധേയനൊപ്പം നിന്നുവെന്നും അമ്പിളി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സംഭവത്തിൽ പ്രതിയാക്കപ്പെട്ട വ്യക്തിയ മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് യുവതി പറയുന്നത്. മറ്റു പെൺകുട്ടികൾക്ക് ഇത് സംഭവിക്കാതിരിക്കാൻ രാഷ്ട്രീയ സ്വാധീനത്തിൽ അകപ്പെട്ട വ്യവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തി കൊണ്ടു തന്നെ മുന്നോട്ടു പോകുമെന്നും അമ്പിളി ഫേസ്‌ബുക്കിൽ കുറിക്കുന്നു.
അമ്പിളി ജോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കണ്ണൂരിലെ സിംഹത്തിനെതിരെ സംസാരിച്ചാലോ ഊത്ത കോൺഗ്രസിനെതിരെ സംസാരിച്ചാലോ ഫേസ്‌ബുക്കിലെ പണിയില്ലാത്ത സൈബർ പോരാളികൾ കുത്തി ഇരുന്നു റിപ്പോർട്ട് അടിച്ചു അക്കൗണ്ട് പൂട്ടിക്കുമെന്നു മനസിലായി. വേറെ ഒന്നും എവിടേം ചെയ്യാൻ പറ്റില്ലെങ്കിലും ഈയൊരു കാര്യമെങ്കിലും ചെയ്യ്തു വിജയിപ്പിച്ചല്ലോ എന്റെ പഴയ സഹപ്രവർത്തകരെ. ഇനി എല്ലാവര്ക്കും ഓരോ കോഴി ബിരിയാണീം വണ്ടികൂലിയും കൊടുത്ത് പറഞ്ഞു വിട്ടേരെ.
ഇതുകൊണ്ടൊന്നും ഞാൻ പിന്മാറാൻ തയാറല്ല. മുന്നോട്ടു തന്നെ പോകും.. പാർട്ടി സംരക്ഷിക്കുന്ന പ്രതിയെ പുറത്തുകൊണ്ടുവരിക.. ഇതും പൂട്ടിക്കാൻ സാധ്യതയുള്ളതിനാൽ പേജ് തുടങ്ങിയിട്ടുണ്ട്.