ഞ്ചരക്കണ്ടി, കരുണ വിഷയത്തിൽ സംസാരിക്കുന്ന പലർക്കും എന്താണ് അടിസ്ഥാന വിഷയം എന്ന് പോലും അറിയില്ല എന്നത് അത്ഭുതം തന്നെ.

1, നീറ്റ് എക്‌സാം എന്നാൽ ഇന്ത്യാ രാജ്യത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടാൻ ഒരാൾക്ക് വേണ്ട അടിസ്ഥാന യോഗ്യതയാണു. കഴിഞ്ഞ വർഷം രാജ്യത്ത് ഏതാണ്ട് 11 ലക്ഷത്തോളം കുട്ടികൾ പരീക്ഷയിൽ പങ്കെടുത്ത്, അതിൽ ആറര ലക്ഷത്തോളം കുട്ടികൾ യോഗ്യത നേടി

2, നീറ്റ് പരീക്ഷ പാസാകുന്ന ഏതൊരാൾക്കും സീറ്റ് അവൈലബിൾ ആകുന്നതനുസരിച് മെഡിക്കൽ വിദ്യാഭ്യാസം നേടാം. അവർ അതിന് യോഗ്യരാണ്

3, കോടതി പ്രവേശനം റദ്ദാക്കിയ 180 കുട്ടികളും നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയവരാണു. അതായത് രാജ്യത്തെ നിലവിലുള്ള നിയമപ്രകാരം മെഡിക്കൽ വിദ്യാഭ്യാസത്തിനായ് യോഗ്യതാ മാർക്ക് കടന്നവരാണു

4, ഇവരുടെ ഭാഗത്തുള്ള തെറ്റ് എന്തെന്നാൽ ഇതിൽ നാൽപതൊ നാൽപത്തി നാലൊ കുട്ടികൾ ഒഴികെ മുഴുവൻ പേരും പ്രവേശന കമ്മീഷൻ വഴി അപേക്ഷിചവർ അല്ല, മറിച്ച് നേരിട്ട് കോളേജിൽ പോയി ചേർന്നവരാണ്.  (സംശയിക്കണ്ട കോഴ കൊടുത്ത് തന്നെ )

5, ഇവരേക്കാൾ താഴെ റാങ്കുള്ള കുട്ടികൾ കേരളത്തിൽ തന്നെ മറ്റു മെഡിക്കൽ കോളേജിൽ പഠിക്കുന്നുണ്ട് . അതായത് ഇവർ സർക്കാർ പ്രവേശന കമ്മീഷൻ വഴി അപേക്ഷിചിരുന്നെങ്കിൽ ഇവർക്ക് ഇതേ കോളേജിലൊ മറ്റു കോളേജുകളിലൊ ആ വർഷം തന്നെ പഠിക്കാൻ അവസരം ലഭിക്കുമായിരുന്നു

6, ചുരുക്കിപറഞ്ഞാൽ ഇവരുടെ ഭാഗത്തെ തെറ്റ് എന്തെന്നാൽ ഇവർ അഡ്‌മിഷൻ നേടാൻ സ്വീകരിച്ച വഴിയാണ് തെറ്റിയത്, മറിച്ച് യോഗ്യത ഇല്ലാത്തവർ അല്ല

ഇനി എന്റെ നിലപാട്

44 കുട്ടികളെ മറ്റു കോളേജുകളിലേക്ക് പുനർ വിന്യാസം നടത്താൻ നിയം നിർമ്മിക്കണമായിരുന്നു സർക്കാർ. അവർ ഒരു തെറ്റും ചെയ്തിട്ടില്ല. മറ്റുള്ളവരെ കൂടി സംരക്ഷിക്കാൻ നോക്കി ഒരു തെറ്റും ചെയാത്ത കുട്ടികളെ ബലി കൊടുക്കുകയാണു സർക്കാർ. അല്ലെങ്കിൽ 180 കുട്ടികളെയും പുനർ വിന്യാസം ചെയാൻ നിയമം നിർമ്മിക്കണമായിരുന്നു.

140 കുട്ടികൾ പ്രവേശന കമ്മീഷൻ വഴി പോയില്ല എന്നത് സാങ്കേതികമായി തെറ്റാണെങ്കിലും, ആ തെറ്റ് സാങ്കേതികം മാത്രമാണു. അതുകൊണ്ട് 180 പേരെയും പുനർ വിന്യാസം നടത്തി മറ്റു കോളേജുകളിലേക്ക് മാറ്റിയാലും, അതൊരു തെറ്റാണെന്ന് ഞാൻ പറയില്ല

വാഴ നനയുമ്പോൾ ചീരയും നനയും. പക്ഷെ ഇവിടെ ചീര നനയ്ക്കുമ്പോൾ വാഴക്കാണ് കൂടുതൽ ഗുണം കിട്ടുന്നത്.  സർക്കാരുമായി ഒരു തലത്തിലും സഹകരിക്കാത്ത ജബ്ബാർ ഹാജിക്കാണ് കൂടുതൽ ഗുണം. അയാൾക്ക് ഗുണം കിട്ടുന്ന രീതിയിൽ നിയം നിർമ്മിചത് തെറ്റാണ്. അത് തിരുത്തണം.

അതുകൊണ്ട് തന്നെ ഇപ്പോൾ ഉള്ള ബിൽ പിൻ വലിച്ച്, ഒന്നുകിൽ പ്രവേശന കമ്മീഷൻ വഴി പോയവരെ, (40 or 44 ) അല്ലെങ്കിൽ 180 പേരെയൊ മറ്റു കോളേജുകളിലേക്ക് പുനർ വിന്യാസം നടത്താനുള്ള നിയമ നിർമ്മാണം നടത്താൻ നോക്കണം സർക്കാർ

എന്നിട്ട് ജബ്ബാർ ഹാജിയുടെ സ്ഥാപനം പൂട്ടി താക്കോൽ പയ്യാംബലത്ത് നിന്ന് കടലിലെറിയണം. ഒരുപാട് മഹാന്മാർ ഉറങ്ങുന്ന മണ്ണല്ലെ , അവർ അത് കണ്ട് സന്തോഷിക്കട്ടെ

NB: എന്തുകൊണ്ട് ഇത്ര കുറഞ്ഞ റാങ്ക് ഉള്ളവർ മെഡിസിനു പഠിക്കാൻ വരുന്നു എന്ന് സംശയം ഉണ്ടാകും. അതിനു കാരണം സ്‌പോട്ട് അഡ്‌മിഷൻ ആണ്. അലോട്ട്‌മെന്റുകൾ എല്ലാം കഴിയുമ്പോഴും ഉയർന്ന ഫീസ് കാരണം, കാലിയായി തുടരുന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്‌മിഷൻ നടത്തും. അപ്പോൾ നീറ്റ് എലിജിബിളിറ്റിയുള്ള, പണം കൊടുക്കാൻ തയാറുള്ള എല്ലാവർക്കും അഡ്‌മിഷൻ ലഭിക്കും. രാജ്യത്തെ നിയമപ്രകാരം അതിൽ ഒരു തെറ്റും ഇല്ല.