ന്യൂഡൽഹി: കണ്ണൂർ കരുണാ മെഡിക്കൽ കോളേജ് വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നും വലിയ തിരിച്ചടി ഉണ്ടായിട്ടും ബില്ലുമായി മുന്നോട്ട് പോയ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി വീണ്ടും. ഗവർണർ ഒപ്പുവയ്ക്കാതിരുന്നിട്ടും ബില്ലുമായി മുന്നോട്ട് പോയ സർക്കാർ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും കോടതി വ്യക്തമാക്കി. ബിൽ പരിഗണിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ബില്ലിൽ രൂക്ഷ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി നടത്തിയിരിക്കുന്നത്. കോടതി ഉത്തരവിൽ വ്യക്തത വേണമെന്ന സർക്കാരിന്റെ ആവശ്യവും സുപ്രീം കോടതി തള്ളി. അഭിഭാഷകരേയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും സുപ്രീം കോടതി തള്ളി. സംസ്ഥാന സർക്കാരിന്റെ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും സുപ്രീ കോടതി വ്യക്തമാക്കിയതോടെ കണ്ണൂർ കരുണാ ബില്ലിൽ സർക്കാരിന് വീണ്ടും തിരിച്ചടിയായി.

ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് കണ്ണൂർ കരുണാ ബിൽ ഗവർണറുടെ അംഗീകാരത്തിന് വേണ്ടി അയച്ചത്. എന്നാൽ ബില്ലിന് ഗവർണർ അംഗീകാരം നൽകിയില്ല. ഇതോടെ അംഗീകാരമില്ലാത്ത ഈ കോളേജുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ ഭാവി വീണ്ടും തുലാസിലായി.