- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രജിത്തും അമ്മയും ബാംഗ്ലൂരിൽ നിന്ന് തലശ്ശേരിയിലേക്ക് വന്നത് പ്രായമായ അമ്മയെ കാണാൻ; യാത്രക്കാരെയെല്ലാം ചൊക്ലിയിൽ ഇറക്കി സർവ്വീസിങിനായി പോയ ബസ്സിൽ ഇരുവരും തുടർന്നത് മേനപ്രത്ത് ഇറങ്ങാൻ: മകളെയും കൊച്ചുമകനെയും കാത്തിരിക്കുന്ന വയോധികമാതാവിനെ മരണ വാർത്ത അറിയിക്കാൻ കഴിയാതെ ബന്ധുക്കളും
കണ്ണൂർ: വയോധികയായ മാതാവിനെ കാണാനായിരുന്നു ബംഗളൂരുവിൽ നിന്നും അമ്മയും മകനും യാത്ര തിരിച്ചത്. എന്നാൽ ആ യാത്ര വീടെത്തു മുമ്പ് മരണത്തിലേക്കായിരുന്നു. ബംഗളൂരുവിൽ ബിസിനസ്സുകാരനായ മകൻ പ്രജിത്തിനും ഭർത്താവിനും ഒപ്പം കഴിയുകയാണ് പ്രേമലത. അമ്മയെ കാണാൻ തിടുക്കത്തിൽ പുറപ്പെട്ടതായിരുന്നു. ഒപ്പം മകൻ പ്രജിത്തിനേയും കൂട്ടി. എന്നാൽ ഇരുവരും പെരിങ്ങത്തൂർ ബസ്സ് ദുരന്തത്തിൽ പൊലിഞ്ഞു പോവുകയായിരുന്നു. മേനപ്രത്തെ ക്ഷേത്രത്തിന് സമീപം പുത്തലത്ത് വീട്ടിൽ ഇനി പ്രേമലതയുടേയും മകൻ പ്രജിത്തിന്റേയും ചേതനയറ്റ ശരീരം മാത്രമാണ് കൊണ്ടു വരിക. മകളും കൊച്ചു മകനും വരുന്ന വിവരം അറിഞ്ഞ് സന്തോഷവതിയായ വയോധികമാതാവിനെ ഇവരുടെ മരണ വാർത്ത അറിയിക്കാൻ അയൽവാസികൾക്ക് ആകുന്നില്ല. അപകടത്തിൽ കിഴക്കേ കതിരൂർ സ്വദേശിയായ ബസ്സ് ജീവനക്കാരൻ ജിതേഷിന്റേയും ജീവൻ നഷ്ടപ്പെട്ടു. ബംഗളൂരുവിൽ നിന്നും നാദാപുരം-പാനൂർ-പെരിങ്ങത്തൂർ വഴി സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്. ചൊക്ലി- പാറാൽ വരെയാണ് ബസ്സിനുള്ള പെർമിറ്റ്. അതോടെ യാത്രക്കാരിൽ ഭൂരിഭാഗവും
കണ്ണൂർ: വയോധികയായ മാതാവിനെ കാണാനായിരുന്നു ബംഗളൂരുവിൽ നിന്നും അമ്മയും മകനും യാത്ര തിരിച്ചത്. എന്നാൽ ആ യാത്ര വീടെത്തു മുമ്പ് മരണത്തിലേക്കായിരുന്നു. ബംഗളൂരുവിൽ ബിസിനസ്സുകാരനായ മകൻ പ്രജിത്തിനും ഭർത്താവിനും ഒപ്പം കഴിയുകയാണ് പ്രേമലത. അമ്മയെ കാണാൻ തിടുക്കത്തിൽ പുറപ്പെട്ടതായിരുന്നു.
ഒപ്പം മകൻ പ്രജിത്തിനേയും കൂട്ടി. എന്നാൽ ഇരുവരും പെരിങ്ങത്തൂർ ബസ്സ് ദുരന്തത്തിൽ പൊലിഞ്ഞു പോവുകയായിരുന്നു. മേനപ്രത്തെ ക്ഷേത്രത്തിന് സമീപം പുത്തലത്ത് വീട്ടിൽ ഇനി പ്രേമലതയുടേയും മകൻ പ്രജിത്തിന്റേയും ചേതനയറ്റ ശരീരം മാത്രമാണ് കൊണ്ടു വരിക.
മകളും കൊച്ചു മകനും വരുന്ന വിവരം അറിഞ്ഞ് സന്തോഷവതിയായ വയോധികമാതാവിനെ ഇവരുടെ മരണ വാർത്ത അറിയിക്കാൻ അയൽവാസികൾക്ക് ആകുന്നില്ല. അപകടത്തിൽ കിഴക്കേ കതിരൂർ സ്വദേശിയായ ബസ്സ് ജീവനക്കാരൻ ജിതേഷിന്റേയും ജീവൻ നഷ്ടപ്പെട്ടു. ബംഗളൂരുവിൽ നിന്നും നാദാപുരം-പാനൂർ-പെരിങ്ങത്തൂർ വഴി സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്. ചൊക്ലി- പാറാൽ വരെയാണ് ബസ്സിനുള്ള പെർമിറ്റ്. അതോടെ യാത്രക്കാരിൽ ഭൂരിഭാഗവും ഇറങ്ങുന്നതാണ് പതിവ്. എന്നാൽ സർവ്വീസിങിനും മറ്റുമായി ബസ്സ് തലശ്ശേരി വരെ എത്തിക്കുന്നതാണ് പതിവ്.
അതിനാൽ ചില യാത്രികർ വഴിയിലൊക്കെ ഇറങ്ങാറുണ്ട്. മരണപ്പെട്ട പ്രേമലതയും മകനും മേനപ്രത്ത് ഇറങ്ങാനായിരുന്നു തീരുമാനിച്ചത്. അതിനിടെയാണ് പെരിങ്ങത്തൂർ പാലത്തിന്റെ കൈവരികൾ തകർത്ത് ബസ്സ് പുഴയിലേക്ക് മറിഞ്ഞത്. ബസ്സ് ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടമുണ്ടാവാൻ കാരണമെന്നാണ് വിവരം. ബസ്സ് പുഴയിൽ മറിഞ്ഞപ്പോൾ വെന്റിലേഷൻ മറി കടന്ന് രക്ഷപ്പെടാൻ യാത്രികർക്ക് കഴിഞ്ഞുമില്ല. അതാണ് മരണ കാരണമെന്ന് പറയുന്നു.
ബസ്സ് ഡ്രൈവർ ദേവദാസും മറ്റു രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചേ 5.40 ഓടെ നടന്ന അപകടത്തിൽ കൂടുതൽ യാത്രക്കാർ പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സ് രക്ഷാ പ്രവർത്തനത്തിന് എത്തിയെങ്കിലും രക്ഷാ പ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ ഇല്ലാതിരുന്നതിനാൽ അല്പ നേരം ജനങ്ങൾ രോഷാകുലരായി. പൊലീസ് എത്തിയാണ് ജനങ്ങളെ നിയന്ത്രിച്ചത്.