ഹ്‌റൈനിലെ നിലമ്പൂർ പ്രവാസികളുടെ കൂട്ടായ്മയായ 'കനോലി നിലമ്പൂർ' ബഹ്റൈൻ കൂട്ടായ്മ രൂപീകരിച്ചു. മനാമ ഗോൾഡ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന കെ.സിറ്റി ബിസിനസ് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സലാം മമ്പാട്ടുമൂല പ്രസിഡണ്ട് ആയും, രാജേഷ് നിലമ്പൂർ ജനറൽ സെക്രട്ടറിയായും, ഷിബിൻ തോമസ് ട്രഷററുമായുള്ള കമ്മറ്റിയാണ് നിലവിൽ വന്നത്.

മറ്റു ഭാരവാഹികൾ: രമ്യാ റിനോ, സന്തോഷ് തോമസ്, ബഷീർ വടപുറം (വൈസ് പ്രസിഡന്റുമാർ ), ധന്യ സുരേഷ്, മനു തറയ്യത്ത്, അനീഷ് ചാക്കോ (ജോയിന്റ് സെക്രട്ടറിമാർ), അൻവർ കരുളായി (എന്റർടൈന്മെന്റ് സെക്രട്ടറി), സുരേഷ് ബാബു (ചാരിറ്റി വിങ് കൺവീനർ), റിനോ സക്കറിയ (സ്പോർട്സ് വിങ് കൺവീനർ), ഷബീർ മുക്കൻ (മീഡിയ & ജോബ് സെൽ കൺവീനർ).

രാഷ്ട്രീയത്തിനും, ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്കും അപ്പുറത്ത് ബഹ്റൈനിലെ നിലമ്പൂരുകാരെ ഒത്തൊരുമിപ്പിക്കാനും, അതോടൊപ്പം സമൂഹത്തിലെ യാതനകൾ അനുഭവിക്കുന്നവർക്ക് കൈതാങ്ങവുക എന്നതുമാണ് കൂട്ടായ്മയുടെ ലക്ഷ്യം.

പ്രസിഡണ്ട് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച യോഗത്തിൽ നിലമ്പൂർ താലൂക്കിലെ നിരവധിപേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് വൈസ് പ്രസിഡണ്ട് രമ്യാ റിനോ സ്വാഗതവും ട്രഷറർ ഷിബിൻ തോമസ് നന്ദിയും അറിയിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.