- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്തപുരം ഇക്കുറി കുറച്ച് യുഡിഎഫുകാരേയും പിന്തുണയ്ക്കും; കൂടുതൽ പിന്തും എൽഡിഎഫിന് തന്നെ
മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പിൽ കാന്തപുരം എ.പി. വിഭാഗം കൂടുതൽ സ്ഥലങ്ങളിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കും. എന്നാൽ, സംസ്ഥാനത്തുടനീളം സംഘടനയ്ക്ക് ഒരേ നിലപാടാകില്ല. അതുകൊണ്ട് തന്നെ യുഡിഎഫുകാർക്കും പിന്തുണ നൽകി. സ്ഥാനാർത്ഥിയെ നോക്കിയാകും പിന്തുണയെന്ന് സാരം. എസ്.എൻ.ഡി.പി-ബിജെപി. സഖ്യം മത്സരിക്കുന്ന സ്ഥലങ്ങളിൽ വിജയസാധ്യതയുള്ള മറുവിഭാഗത്
മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പിൽ കാന്തപുരം എ.പി. വിഭാഗം കൂടുതൽ സ്ഥലങ്ങളിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കും. എന്നാൽ, സംസ്ഥാനത്തുടനീളം സംഘടനയ്ക്ക് ഒരേ നിലപാടാകില്ല. അതുകൊണ്ട് തന്നെ യുഡിഎഫുകാർക്കും പിന്തുണ നൽകി. സ്ഥാനാർത്ഥിയെ നോക്കിയാകും പിന്തുണയെന്ന് സാരം. എസ്.എൻ.ഡി.പി-ബിജെപി. സഖ്യം മത്സരിക്കുന്ന സ്ഥലങ്ങളിൽ വിജയസാധ്യതയുള്ള മറുവിഭാഗത്തെ പിന്തുണയ്ക്കും.
പ്രാദേശികവികാരങ്ങൾ മാനിച്ച്, സഹായിക്കുന്നവരെ വിജയിപ്പിക്കാനാണു സംഘടനാതീരുമാനമെങ്കിലും എൽ.ഡി.എഫിനൊപ്പം നിൽക്കാനാണു തീരുമാനം. ഇതനുസരിച്ച് പ്രാദേശികതലത്തിൽ സംഘടനയുമായി ഉറ്റബന്ധം പുലർത്തുന്ന യു.ഡി.എഫ്. പ്രതിനിധികളെ പിന്തുണയ്ക്കും. മറ്റിടങ്ങളിൽ എൽ.ഡി.എഫിനാകും പൊതുപിന്തുണ. ഈ നിലപാട് പരസ്യപ്പെടുത്തില്ലെങ്കിലും പിന്തുണയ്‌ക്കേണ്ടവരുടെ പട്ടിക 10നുശേഷം കീഴ്ഘടകങ്ങൾക്കു കൈമാറാനാണ് കാന്തപുരം വിഭാഗത്തിന്റെ തീരുമാനം.
കാന്തപുരം വിഭാഗത്തിന്റെ രാഷ്ട്രീയനിലപാടുകൾ കൈക്കൊള്ളാനും വിവിധ കക്ഷികളിൽനിന്ന് ആവശ്യങ്ങൾ നേടിയെടുക്കാനും രൂപീകരിച്ച കേരളാ മുസ്ലിം ജമാഅത്ത് എന്ന പോഷകസംഘടനയുടെ അഡ്‌ഹോക് കമ്മറ്റി 10നു മലപ്പുറത്തു പ്രഖ്യാപിക്കും. മതസംഘടനകളുമായി ആഭിമുഖ്യം പുലർത്തുന്നവർക്കടക്കം അംഗത്വം നൽകി മുസ്ലിം ജമാഅത്ത് ജനകീയമാക്കാനാണു നീക്കം. ഈ സംഘടന ദേശീയ തലത്തിലേക്ക് വളരുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കും.
മതസംഘടനയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയാൽ ഭാവിയിൽ ദോഷം ചെയ്ുമയെന്നതിനാലാണു പുതിയസംഘടന രൂപീകരിച്ചത്. ദേശീയതലത്തിൽ ഇന്ത്യൻ മുസ്ലിം ജമാഅത്ത് എന്നപേരിൽ രൂപീകരിക്കുന്ന സംഘടനയ്ക്കു കീഴിലാകും സംസ്ഥാനഘടകങ്ങൾ. കാന്തപുരം വിഭാഗത്തിനു കീഴിലുള്ള സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ, സുന്നി യുവജനസംഘം(എസ്.വൈ.എസ്), സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്.എസ്.എഫ്), എന്നിവയുടെ പ്രവർത്തകർക്കു പുറമേ മുസ്ലിം ജമാഅത്തിൽ ആർക്കും അംഗങ്ങളാകാം.
എന്നാൽ, പോഷകസംഘടനകളിൽ പ്രവൃത്തിപരിചയമുള്ള ഭാരവാഹികളാകും പുതിയ സംഘടനയുടെ അമരക്കാരാകുക. മുസ്ലിംലീഗിനെയും സിപിഎമ്മിനെയും മാറിമാറി പിന്തുണച്ചിട്ടും സംഘടനയ്ക്കു കാര്യമായ പരിഗണന കിട്ടുന്നില്ലെന്നും പുതിയമുന്നേറ്റത്തിലൂടെ കൃത്യമായ വോട്ട് ബാങ്ക് രൂപീകരിച്ചു വിലപേശാമെന്നും നേതൃത്വം വിലയിരുത്തുന്നു.