- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോവിക്കാനം ബുഖാരിയ്യ വാർഷിക സമ്മേളനം മാർച്ച് 31 ഏപ്രിൽ ഒന്ന് തീയതികളിൽ; കാന്തപുരവും ഖലീൽ തങ്ങളും പങ്കെടുക്കും
കാസർകോട്: ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്സിന്റെ പതിനെട്ടാം വാർഷികവും ബുഖാരിയ്യ ഹിഫ്‌ളുൽ ഖുർആൻ സനദ്-ദാന സമ്മേളനവും ആലൂർ സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങൾ ആണ്ട് നേർച്ചയും സലാത്ത് വാർഷികവും മാർച്ച് 31,ഏപ്രിൽ ഒന്ന് ശനി ഞായർ തിയ്യതികളിൽ ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ നഗറിൽ നടക്കും. മാർച്ച് 31 ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പള്ളംക്കോട് അബദുൽഖാദർ മദനിയുടെ അധ്യക്ഷതയിൽ കുമ്പോൽ കെ.എസ്. ആറ്റക്കോയ തങ്ങൾ സ്ഥാന വസ്ത്രവും ഉൽഘാടനവും നിർവ്വഹിക്കും. സയ്യിദ് കെ.സി. താജുദ്ദീൻ തങ്ങൾ സ്വാഗതവും അലി സുഹ്‌റി നന്ദിയും പറയും. 11 മണിക്ക് നടക്കുന്ന വിദ്യാർത്ഥി വിരുന്ന് ഹാഫിസ് അഹമ്മദ് അസീമുദ്ദീന്റെ അധ്യക്ഷതയിൽ അബദുൽ അസീസ് ബാഖവി ഉൽഘാടനം ചെയ്യും. നാല് മണിക്ക് നടക്കുന്ന കുടുംബ സംഗമത്തിൽ സലാം സഖാഫി പാലടുക്ക പ്രസംഗിക്കും. രാത്രി ഏഴ് മണിക്ക് കബീർ ഹിമമി സഖാഫി ഗോളിയടുക്കത്തിന്റെ മത പ്രഭാഷണവും ശേഷം ആദൂർ സയ്യിദ് പൂക്കുഞ്ഞി തങ്ങളുടെ നേതൃത്വത്തിൽ റാത്തീബ് നേർച്ചയും നടക്കും. ഏപ്രിൽ ഒന്ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക്
കാസർകോട്: ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്സിന്റെ പതിനെട്ടാം വാർഷികവും ബുഖാരിയ്യ ഹിഫ്‌ളുൽ ഖുർആൻ സനദ്-ദാന സമ്മേളനവും ആലൂർ സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങൾ ആണ്ട് നേർച്ചയും സലാത്ത് വാർഷികവും മാർച്ച് 31,ഏപ്രിൽ ഒന്ന് ശനി ഞായർ തിയ്യതികളിൽ ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ നഗറിൽ നടക്കും.
മാർച്ച് 31 ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പള്ളംക്കോട് അബദുൽഖാദർ മദനിയുടെ അധ്യക്ഷതയിൽ കുമ്പോൽ കെ.എസ്. ആറ്റക്കോയ തങ്ങൾ സ്ഥാന വസ്ത്രവും ഉൽഘാടനവും നിർവ്വഹിക്കും. സയ്യിദ് കെ.സി. താജുദ്ദീൻ തങ്ങൾ സ്വാഗതവും അലി സുഹ്‌റി നന്ദിയും പറയും. 11 മണിക്ക് നടക്കുന്ന വിദ്യാർത്ഥി വിരുന്ന് ഹാഫിസ് അഹമ്മദ് അസീമുദ്ദീന്റെ അധ്യക്ഷതയിൽ അബദുൽ അസീസ് ബാഖവി ഉൽഘാടനം ചെയ്യും. നാല് മണിക്ക് നടക്കുന്ന കുടുംബ സംഗമത്തിൽ സലാം സഖാഫി പാലടുക്ക പ്രസംഗിക്കും. രാത്രി ഏഴ് മണിക്ക് കബീർ ഹിമമി സഖാഫി ഗോളിയടുക്കത്തിന്റെ മത പ്രഭാഷണവും ശേഷം ആദൂർ സയ്യിദ് പൂക്കുഞ്ഞി തങ്ങളുടെ നേതൃത്വത്തിൽ റാത്തീബ് നേർച്ചയും നടക്കും.
ഏപ്രിൽ ഒന്ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് കണ്ണവം സയ്യിദ് സൈനുൽ ആബിദീൻ തങ്ങളുടെ നേതൃത്വത്തിൽ ഖത്തമുൽ ഖുർആൻ മജിലിസ് നടക്കും. ഒമ്പത് മണിക്ക് കുണിയ സയ്യിദ് ഇസ്മായിൽ അസ്ഹർ തങ്ങളുടെ നേതൃത്വത്തിൽ മൗലിദ് ജലസയും 11 മണിക്ക് സയ്യിദ് ആലൂർ കെ.സി. ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ സലാത്ത് മജിലിസും ഉണ്ടാകും. മൂന്ന് മണിക്ക് നടക്കുന്ന ഉമറാ സംഗമത്തിൽ ഉമ്മർ പന്നടുക്കം അധ്യക്ഷതവഹിക്കും ഏണിയാടി ശാഫി സഖാഫി ഉൽഘാടനം ചെയ്യും. സുലൈമാൻ കരിവെള്ളൂർ വിഷയാവതരണം നടത്തും ബാവിക്കര ഉമ്മർ സഅദി പ്രസംഗിക്കും.
ഞായറാഴ്‌ച്ച വൈകീട്ട് നാലു മണിക്ക് ഫാഫിസ് സയ്യിദ് കെ.സി. ജലാലുദ്ദീൻ തങ്ങളുടെ ഖിറാഅ ത്തോടെ ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ ചെയർമാൻ സയ്യിദ് ആലൂർ കെ. സി.അബദുൽ ഖാദർ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും ബദര് സാദാത്ത് സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ ഉൽഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അബൂബക്കർ ചെറു കുഞ്ഞി തങ്ങൾ ഉള്ളാൾ സനദ്-ദാനവും പട്ടുവം മോയിദീൻ കുട്ടി ഹാജി അവാർഡ് ദാനവും തൈര എം സി അബദുൽ ഗഫൂർ സമ്മാന ദാനവും നൽകും.
ബേക്കൽ ഇബ്രാഹിം മുസ്ലിയാർ ,പഞ്ചിക്കൽ സയ്യിദ് ബാ ഹസൻ തങ്ങൾ, അബ്ദുലത്തീഫ് പഴശ്ശി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ബി.എസ്. അബ്ദുല്ല ഫൈസി, കൊല്ലംമ്പാടി അബദുൽ ഖാദർ സഅദി, തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും ഹനീഫ് സഖാഫി സ്വാഗതവും യൂസുഫ് സഖാഫി നാരംപാടി നന്ദിയും പറയും.
പ്രമുഖ സാദാത്തുക്കളും മത പണ്ഡിതരും സൂഫീ വര്യരും സംബന്ധിക്കുന്ന സമ്മേളനം തബർരുക്കു വിതരണത്തോടെ സമാപ്പിക്കും. ചെയർമാൻ ആലൂർ സയ്യിദ് അബ്ദുൽഖാദർ ആറ്റക്കോയതങ്ങളുടെ അദ്ധ്യക്ഷതയിൽചേർന്ന ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്സ് സ്വാഗത സംഘം യോഗം പരിപാടിക്ക് അന്തിമ രൂപം നൽകി.