- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിനെ വികലമാക്കിയത് പ്രവാചക ചരിത്രം വളച്ചൊടിച്ചവർ: കാന്തപുരം
അമ്മാൻ(ജോർദാൻ): പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്രം യഥാർത്ഥ വസ്തുതകളിൽ നിന്ന് പഠിക്കുകയും ജീവിതത്തിൽ അനുധാവനം ചെയ്യുന്നവരുമാണ് യഥാർത്ഥ വിശ്വാസികളെന്നും നബി ചരിത്രത്തെ വികലമായി അവതരിപ്പിക്കുന്നവരാണ് ഇസ്ലാമിൽ കുഴപ്പമുണ്ടാക്കുന്നതെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ജോർദാനിലെ അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി റോയൽ ആലുൽബൈത്ത് ഇൻസിസ്റ്റിയൂട്ട് ഫോർ ഇസ്ലാമിക് തോട്ട് സംഘടിപ്പിച്ച പതിനേഴാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ നബി ചരിത്രത്തിലെ സവിശേഷ ദിനങ്ങളും പ്രധാന്യങ്ങളും എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക ചരിത്രം സൂക്ഷമമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്വഹാബികളും പിൻകാലത്ത് വന്ന ഇമാമുകളും കൈമാറിയ ചരിത്രരേഖകൾ ഹദീസുകളായി ഇന്നും മുസ്ലിം ലോകത്ത് നിലനിൽക്കുന്നു. പ്രബലരായ മുസ്ലിം പണ്ഡിതന്മാർ പഠിപ്പിച്ചതിന് വിരുദ്ധമായി ഹദീസുകളെയും ഇസ്ലാമിക ചരിത്രത്തെയും തെറ്റായി വ്യാഖ്യാനിച്ച ഉൾപതിഷ്ണുക്കളാണ് മതത്തിനുള്ളിലെ പ്രശ്നക്കാർ. അത്തരം നശീകരണ ചിന്താധാരകളുടെ അപക
അമ്മാൻ(ജോർദാൻ): പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്രം യഥാർത്ഥ വസ്തുതകളിൽ നിന്ന് പഠിക്കുകയും ജീവിതത്തിൽ അനുധാവനം ചെയ്യുന്നവരുമാണ് യഥാർത്ഥ വിശ്വാസികളെന്നും നബി ചരിത്രത്തെ വികലമായി അവതരിപ്പിക്കുന്നവരാണ് ഇസ്ലാമിൽ കുഴപ്പമുണ്ടാക്കുന്നതെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ജോർദാനിലെ അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി റോയൽ ആലുൽബൈത്ത് ഇൻസിസ്റ്റിയൂട്ട് ഫോർ ഇസ്ലാമിക് തോട്ട് സംഘടിപ്പിച്ച പതിനേഴാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ നബി ചരിത്രത്തിലെ സവിശേഷ ദിനങ്ങളും പ്രധാന്യങ്ങളും എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചക ചരിത്രം സൂക്ഷമമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്വഹാബികളും പിൻകാലത്ത് വന്ന ഇമാമുകളും കൈമാറിയ ചരിത്രരേഖകൾ ഹദീസുകളായി ഇന്നും മുസ്ലിം ലോകത്ത് നിലനിൽക്കുന്നു. പ്രബലരായ മുസ്ലിം പണ്ഡിതന്മാർ പഠിപ്പിച്ചതിന് വിരുദ്ധമായി ഹദീസുകളെയും ഇസ്ലാമിക ചരിത്രത്തെയും തെറ്റായി വ്യാഖ്യാനിച്ച ഉൾപതിഷ്ണുക്കളാണ് മതത്തിനുള്ളിലെ പ്രശ്നക്കാർ. അത്തരം നശീകരണ ചിന്താധാരകളുടെ അപകടം ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഖുർആനും ഹദീസും പഠിക്കുകയും മദ്ഹബുകളെ അംഗീകരിക്കുകയും ചെയ്യുന്ന മുസ്ലിം പണ്ഡിതന്മാർ ഒരുമിച്ച് നിന്ന് മതത്തിലെ അപകടകാരികളെ പ്രതിരോധിക്കേണ്ട സന്ദർഭമാണിതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ മുപ്പത്തിയേഴ് രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതന്മാർ സംബന്ധിച്ചു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ കാന്തപുരം അടക്കമുള്ള പണ്ഡിതന്മാരെ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദി റോയൽ ആലുൽബൈത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആക്ടീവ് മെമ്പേഴ്സ് കൗൺസിലിൽ കാന്തപുരത്തെ അംഗമായി തെരഞ്ഞെടുത്തു. ശൈഖ് ഹബീബ് ഉമർ ബിൻ ഹാഫിസ്, ശൈഖ് മുഹമ്മദ് അൽ യാഖൂബി, ശൈഖ് അലി ജുമുഅ, സി. മുഹമ്മദ് ഫൈസി തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.