- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് യുഎഇയുടെ ഗോൾഡൻ വിസ; ദുബായിലെ ചടങ്ങിൽ വിസ ഏറ്റുവാങ്ങി
ദുബൈ: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ജാമിഅ മർകസ് ചാൻസലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം ഗോൾഡൻ വിസ ഏറ്റുവാങ്ങി.
യുഎഇയും ജാമിഅ മർകസും തമ്മിൽ നിലനിൽക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയാണ് യുഎഇയുടെ ആദരം. വിദ്യാഭ്യാസ, ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം. ഗോൾഡൻ വിസ ലഭിച്ചതിൽ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് എന്നിവർക്ക് നന്ദി അറിയിക്കുന്നതായി കാന്തപുരം പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്കാണ് യുഎഇ ഭരണകൂടം 10 വർഷത്തെ ഗോൾഡൻ വിസ അനുവദിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ