- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംസ്കാരിക ഉന്നമനത്തിന് സമന്വയ വിദ്യാഭ്യാസം അനിവാര്യം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
ജുബൈൽ: വർദ്ധിച്ചുവരുന്ന മൂല്യച്യുതിക്കും സാംസകാരിക അപചയത്തിനും സമന്വയവിദ്യാഭ്യാസത്തിലൂടെ മാത്രമേ പരിഹാരം കാണാൻ കഴിയൂവെന്നും ആഗോളതലത്തിൽ നടക്കുന്ന ഭീകരതീവ്രവാദ പ്രവർത്തങ്ങളിൽ പങ്കാളികളാവുന്നവർ വിവേകശൂന്യരും വിദ്യാഭ്യാസമില്ലാത്തവരുമാണെന്നും അഖിലേന്ത്യാസുന്നീ ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്
ജുബൈൽ: വർദ്ധിച്ചുവരുന്ന മൂല്യച്യുതിക്കും സാംസകാരിക അപചയത്തിനും സമന്വയവിദ്യാഭ്യാസത്തിലൂടെ മാത്രമേ പരിഹാരം കാണാൻ കഴിയൂവെന്നും ആഗോളതലത്തിൽ നടക്കുന്ന ഭീകരതീവ്രവാദ പ്രവർത്തങ്ങളിൽ പങ്കാളികളാവുന്നവർ വിവേകശൂന്യരും വിദ്യാഭ്യാസമില്ലാത്തവരുമാണെന്നും അഖിലേന്ത്യാസുന്നീ ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പട്ടു.
ശരിയായ മതവിജ്ഞാനം ലഭിക്കാത്തവരും ഭൗതിക വിദ്യാഭ്യാസം മാത്രം നേടിയവരുമാണ് ലോകത്ത് വർദ്ധിച്ചു വരുന്ന ഭീകര,തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. കേരളത്തിലെ മതപണ്ഡിതന്മാരുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ് ഇത്തരം പ്രവർത്തനങ്ങൾ കേരളത്തിൽ വ്യാപിക്കാതിരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഹൃസ്വ സന്ദർശത്തിന് സൗദിയിലെത്തിയ കാന്തപുരത്തിന് ജുബൈൽ പ്രവാസികൾ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. സമന്വയ വിദ്യാഭ്യാസത്തിന്റ വിജയമാതൃക ലോകത്തിന് സമർപിച്ച മർകസിന്റെ പുരോഗമന പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹം നൽകിയ സഹകരണത്തിന് നന്ദി പറഞ്ഞ കാന്തപുരം ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളായി സഹജീവികളുടെ കണ്ണീരൊപ്പാനും, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഭാവി തലമുറയുടെ ഭാവി ഭാസുരമാക്കാനും, മാതൃകാജീവിതം നയിച്ച് പാരത്രീക ജീവിതം ധന്യമാക്കാനും പ്രവാസികളോട് അഭ്യർത്ഥിച്ചു.
മർകസ് വൈസ് ചാൻസ്ലർ ഡോ. ചുള്ളിക്കോട് ഹുസൈൻ സഖാഫി, മർകസ് ഡയരക്ടർ ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, സക്കരിയ സി ഇ ഒ അൽ മുസൈൻ, അബ്ദുൽ കരീം ഖാസിമി സംബന്ധിച്ചു. ഖമറുദ്ദീൻ മംഗലാപുരം പരിപാടി നിയന്ത്രിച്ചു. ശരീഫ് മണ്ണൂർ സ്വാഗതവും കാസിം പുളിഞ്ഞാൽ നന്ദിയും പറഞ്ഞു.