- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കണ്ണ്യാർകളി മേള വേദി ഉമ് അൽ ഖ്വയനിലെയ്ക്ക് മാറ്റി; വെള്ളിയാഴ്ച്ച നടക്കുന്ന മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ദുബായ്: ഫ്യൂഷൻ ഇവന്റ് ഓർഗനൈസേഴ്‌സിന്റെ പങ്കാളിത്തത്തോടെ മേളം ദുബായ് സംഘടിപ്പിക്കുന്ന മൂന്നാമത് കണ്യാർകളി മേളയുടെ വേദി സാങ്കേതിക കാരണങ്ങളാൽ ഉമ് അൽ ഖ്വയിൻ (Um Al Qwain) ഇന്ത്യൻ അസോസിയേഷൻ ഹാളിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു. നേരത്തെ ഷാർജയിൽ നടത്താൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 19 നു വെള്ളിയാഴ്ച ആണ് മേള അരങ്ങേറുന്നത് പരമ
ദുബായ്: ഫ്യൂഷൻ ഇവന്റ് ഓർഗനൈസേഴ്‌സിന്റെ പങ്കാളിത്തത്തോടെ മേളം ദുബായ് സംഘടിപ്പിക്കുന്ന മൂന്നാമത് കണ്യാർകളി മേളയുടെ വേദി സാങ്കേതിക കാരണങ്ങളാൽ ഉമ് അൽ ഖ്വയിൻ (Um Al Qwain) ഇന്ത്യൻ അസോസിയേഷൻ ഹാളിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.
നേരത്തെ ഷാർജയിൽ നടത്താൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 19 നു വെള്ളിയാഴ്ച ആണ് മേള അരങ്ങേറുന്നത് പരമ്പരാഗത തനിമയിൽ സജ്ജീകരിക്കുന്ന കളിപ്പന്തലിൽ രാവിലെ 9 മണിക്ക് കേളികൊട്ടോടെ ആരംഭിക്കുന്ന മേളയിൽ പാലക്കാട് ജില്ലയിലെ ഇരുപതോളം വരുന്ന ദേശങ്ങളിൽ നിന്നുള്ള കലാകാരന്മാർ പുറാട്ടുകൾ അവതരിപ്പിക്കും. നാട്ടിൽ നിന്നും പ്രശസ്തരായ നിരവധി കളി ആശാന്മാരും കലാകാരന്മാരും മേളയിൽ പങ്കെടുക്കാനായി ദുബായിൽ എത്തിചേർന്നിട്ടുണ്ട്.
കൊടുവായൂർ , കുഴൽമന്ദം, പല്ലാവൂർ, പല്ലശ്ശേന, കാക്കയൂർ, വട്ടേക്കാട്, എലവഞ്ചേരി, നെമ്മാറ, ചിറ്റിലഞ്ചേരി, പുതിയങ്കം, കാട്ടുശ്ശേരി, വാനൂർ, അയിലൂർ, ചേരാമംഗലം, വടവന്നൂർ എന്നീ ദേശങ്ങളാണ് ഇത്തവണത്തെ മേളയിൽ വേഷങ്ങൾ അവതരിപ്പിക്കുന്നത്. നാട്ടിൽ നിന്നുള്ള പ്രശസ്തരായ കളി ആശാന്മാരായ രഘുനാഥൻ നെന്മാറ, വാസുദേവൻ പല്ലശ്ശേന, വസന്തൻ കൊടുവായൂർ, ജയശങ്കർ പുതിയങ്കം, രവി പല്ലശ്ശേന, സുമന്ത്, രാമചന്ദ്രൻ നെമ്മാറ, ജയപ്രസാദ് നെമ്മാറ, മുരളീധരൻ കുഴൽമന്ദം എന്നിവരും സ്ത്രീവേഷങ്ങൾ അവതരിപ്പിക്കുന്നതിൽ നാട്ടിൽ പ്രശസ്തി നേടിയിട്ടുള്ള കൊടുവായൂർ കൃഷ്ണപ്രസാദ് ഉൾപ്പെടെ നിരവധി കളിക്കാരും മേളയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 050 7473126 / 055 6033893/ 056 6907957