- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എ പി ആസ്ഥാനത്ത് കൈയാങ്കളി; അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റെിനെ ഓഫിസിൽ കയറി തല്ലിയ ക്ലർക്ക് റിമാൻഡിൽ; അഴിക്കുള്ളിലായത് കണ്ണൂരുകാരൻ ദീപക്ക്

X
കണ്ണൂർ: മാങ്ങാട്ടുപറമ്പിലെ കെ. എ. പി ആസ്ഥാനത്ത് കൈയാങ്കളി. അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ മർദ്ദിച്ച ക്ലർക്കിനെ അറസ്റ്റു ചെയ്തു. ധർമശാലയിലെ മാങ്ങാട്ടുപറമ്പ് കേരള ആംഡ്് പൊലിസ് നാലാം ബറ്റാലിയൻ ആസ്ഥാനത്താണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഡ്‌മിനിസ്ട്രേറ്റിവിന്റെ ഔദ്യോഗിക നിർവഹണംതടസപ്പെടുത്തിയതിനാണ് ക്ലർക്കിനെ അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്‌ച്ച വൈകുന്നേരം മൂന്ന് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊഴിൽപരമായ വൈരാഗ്യത്തിൽ ബറ്റാലിയൽ ഓഫിസിൽ ജോലി ചെയ്തുവന്നിരുന്ന ക്ലർക്ക് കണ്ണൂർ സ്വദേശിയായ ദീപക്ക് (40) ഓഫിസിലെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.വി ശശികുമാറിനെ ബറ്റാലിയൻ ഓഫിസ് മുറിയിൽ കയറി മർദ്ദിച്ചുവെന്നാണ് പരാതി.
ശശികുമാർ നൽകിയ പരാതിയിൽ തളിപ്പറമ്പ് പൊലിസ് അറസ്റ്റു ചെയ്ത ദീപക്കിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
Next Story

