- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടും കുറ്റവാളിയെ കാപ്പാ നിയമപ്രകാരം അറസ്റ്റു ചെയ്തു; ചെമ്മലക്കുഴിയിൽ ജോമോൻ മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയായ വ്യക്തി
ഇടുക്കി: ജില്ലയിൽ വിവിധ കേസുകളിൽ പെട്ട കൊടും കുറ്റവാളിയെ കാപ്പാ നിയമപ്രകാരം അറസ്റ്റു ചെയ്തു. കരിമണ്ണൂർ ,പാഴൂക്കര ഭാഗത്തു താമസിക്കുന്ന ചെമ്മലക്കുഴിയിൽ ജോമോൻ(37) ആണ് അറസ്റ്റിലായത്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി മോഷണം, പിടിച്ചുപറി, കഞ്ചാവ് കച്ചവടം തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാൾ.
ഇടുക്കി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ആണ് അറസ്റ്റ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം തൊടുപുഴ ഡി.വൈ.എസ്‌പി മധുബാബു ,കരിമണ്ണൂർ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണ് നടപടികൾ സ്വീകരിച്ചത്.
കളക്ടറുടെ ഉത്തരവ് പ്രകാരം ജോമോനെ വീട്ടിൽ നിന്നും ഇന്ന് രാവിലെ കരിമണ്ണൂർ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ എസ്‌ഐ. പി.എൻ. ദിനേശ്,എഎസ്ഐ രാജേഷ് പി.ജി സി.പി.ഒ മാരായ ഷെരീഫ് പി.എ,അനീഷ് എം.ആർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
മറുനാടന് മലയാളി ലേഖകന്.