- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ 80 പേരുടെ ജീവൻ രക്ഷിച്ചത് ഒരുപെൺകുട്ടി ആയിരുന്നെങ്കിലോ! പൂവും പൂച്ചെണ്ടുമായി വൻആരാധകപ്പട വണ്ടുകൾ പോലെ വളഞ്ഞേനെ; കൊടുംവളവിൽ കൊക്കയിലേക്ക് വീഴാതെ ജെസിബിയുടെ യന്ത്രക്കൈകളാൽ ബസ് കാത്തപ്പോൾ യുവാവിന് അഭിനന്ദനം ചൊരിയാൻ കൂടെ സോഷ്യൽ മീഡിയ മാത്രം; ആരോടും പരാതിയും പരിഭവവുമില്ലാതെ കപിൽദേവ് പുഞ്ചിരിക്കുമ്പോൾ രക്ഷാദൗത്യത്തെ വാഴ്ത്തി ജെസിബി കമ്പനി; അടുത്ത ദിവസം കോട്ടയത്ത് വച്ച് ആദരിക്കുമെന്ന് സൗത്ത് റീജിയണൽ മാനേജർ
കോട്ടയം: സോഷ്യൽ മീഡിയ പറയുന്നത് വളരെ ശരിയാണ്, ആ 80 പേരുടെ ജീവൻ രക്ഷിച്ചത് ഒരു പെൺകുട്ടിയായിരുന്നെങ്കിൽ എവിടെ നിന്നെല്ലാം അഭിനന്ദനങ്ങളും സ്വീകരണങ്ങളും സഹായവുമൊക്കെ കിട്ടിയേനെ. ഒരു ചെറുപ്പക്കാരൻ ചെയ്തിട്ട് സോഷ്യൽ മീഡിയയുടെ അഭിനന്ദനം മാത്രമല്ലാതെ ആ പഞ്ചായത്തിലെ ഒരു മെമ്പർ പോലും ഒരു നന്ദി വാക്ക് പറഞ്ഞില്ല. ഒന്നും പ്രതീക്ഷിക്കാതെ ചെയ്ത ആ പ്രവർത്തിയിൽ അഭിനന്ദനം കിട്ടാത്തതിന് ആരോടും പരാതിയുമില്ല പരിഭവവുമില്ല കപിൽ ദേവിന്. എന്നാൽ കപിലിന്റെ പ്രവർത്തി കണ്ടില്ലെന്ന് നടിക്കാൻ അയാൾ പ്രവർത്തിപ്പിച്ച യന്ത്രത്തിന്റെ കമ്പനിക്ക് കഴിഞ്ഞില്ല. തങ്ങളുടെ യന്ത്രക്കൈ ഉപയോഗിച്ച് ആ ജീവനുകൾ രക്ഷിച്ചതിന് ജെസിബി കമ്പനി അഭിനന്ദിച്ചിരിക്കുകയാണ്. ജെസിബി ഇന്ത്യയുടെ ട്വിറ്റർ പേജിലൂടെയാണ് കപിലിന്റെ ചിത്രം ഉൾപ്പെടെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കൂടാതെ അടുത്ത ദിവസം കപിലിനെ നേരിട്ട് കമ്പനി ആദരിക്കുമെന്നു ജെസിബിയുടെ സൗത്ത് സോൺ മാനേജർ രവി മറുനാടൻ മലയാളിയോട് പറഞ്ഞു. കപിലിന്റെ രക്ഷാ പ്രവർത്തനത്തെ പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങൾ വ
കോട്ടയം: സോഷ്യൽ മീഡിയ പറയുന്നത് വളരെ ശരിയാണ്, ആ 80 പേരുടെ ജീവൻ രക്ഷിച്ചത് ഒരു പെൺകുട്ടിയായിരുന്നെങ്കിൽ എവിടെ നിന്നെല്ലാം അഭിനന്ദനങ്ങളും സ്വീകരണങ്ങളും സഹായവുമൊക്കെ കിട്ടിയേനെ. ഒരു ചെറുപ്പക്കാരൻ ചെയ്തിട്ട് സോഷ്യൽ മീഡിയയുടെ അഭിനന്ദനം മാത്രമല്ലാതെ ആ പഞ്ചായത്തിലെ ഒരു മെമ്പർ പോലും ഒരു നന്ദി വാക്ക് പറഞ്ഞില്ല. ഒന്നും പ്രതീക്ഷിക്കാതെ ചെയ്ത ആ പ്രവർത്തിയിൽ അഭിനന്ദനം കിട്ടാത്തതിന് ആരോടും പരാതിയുമില്ല പരിഭവവുമില്ല കപിൽ ദേവിന്.
എന്നാൽ കപിലിന്റെ പ്രവർത്തി കണ്ടില്ലെന്ന് നടിക്കാൻ അയാൾ പ്രവർത്തിപ്പിച്ച യന്ത്രത്തിന്റെ കമ്പനിക്ക് കഴിഞ്ഞില്ല. തങ്ങളുടെ യന്ത്രക്കൈ ഉപയോഗിച്ച് ആ ജീവനുകൾ രക്ഷിച്ചതിന് ജെസിബി കമ്പനി അഭിനന്ദിച്ചിരിക്കുകയാണ്. ജെസിബി ഇന്ത്യയുടെ ട്വിറ്റർ പേജിലൂടെയാണ് കപിലിന്റെ ചിത്രം ഉൾപ്പെടെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കൂടാതെ അടുത്ത ദിവസം കപിലിനെ നേരിട്ട് കമ്പനി ആദരിക്കുമെന്നു ജെസിബിയുടെ സൗത്ത് സോൺ മാനേജർ രവി മറുനാടൻ മലയാളിയോട് പറഞ്ഞു.
കപിലിന്റെ രക്ഷാ പ്രവർത്തനത്തെ പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങൾ വഴി അറിഞ്ഞതിനെതുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. ജെസിബിയുടെ കോട്ടയം ഡീലർ അജിത്ത് വഴിയാണ് കപിലിന്റെ വിവരങ്ങൾ ശേഖരിച്ചത്. പിന്നീട് ജെസിബി ഹെഡ്ക്വാർട്ടേഴിസിലേക്ക് ഇക്കാര്യം അറിയിച്ചു. അവിടെ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് ആദരിക്കുവാൻ തീരുമാനിച്ചത്. അതേ സമയം സോഷ്യൽ മീഡിയയിൽ ഇത്രയും വലിയൊരു സംഭവം നടന്നിട്ടും ഒരു അഭിനന്ദനവും എങ്ങു നിന്നും ലഭിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്‌ച്ച വൈകിട്ട് നാലരയോടെ പൂപ്പാറയിലായിരുന്നു സംഭവം. അറ്റകുറ്റപ്പണി നടക്കുന്ന ദേശീയപാതയിലൂടെ കടന്നുവരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്കു ചരിയുകയായിരുന്നു. ദേശീയ പാതയുടെ പണികളിൽ ഏർപ്പെട്ടിരുന്ന മലയാലപ്പുഴ പൊന്നൂസ് എർത്ത് മൂവേഴ്‌സിന്റെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ കപിൽ ദേവ് ഇത് കണ്ടു. അതിവേഗം യന്ത്രക്കൈകൊണ്ട് ബസിന്റെ മുകൾഭാഗത്ത് പിടിച്ച് മറിയാതെ തടഞ്ഞു നിർത്തി.
തുടർന്നാണ് യാത്രക്കാർ പുറത്തിറങ്ങിയത്. ബോഡിനായ്ക്കന്നൂർ-രാജാക്കാട് റൂട്ടിൽ ഓടുന്ന ബസ് തുടക്കം മുതൽ റോഡിൽ തെറ്റായ ദിശകളിലൂടെയാണ് ഓടിച്ചിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു. ഭീതിയിലായ യാത്രക്കാർ ഒച്ചയുണ്ടാക്കിയെങ്കിലും ഡ്രൈവർ കാര്യമാക്കിയില്ല. പൂപ്പാറ എത്തുന്നതിനു മുൻപായി തൊഴിലാളികളുമായി പോകുകയായിരുന്ന രണ്ട് ജീപ്പുകളിൽ ബസ് ഇടിച്ചതായി യാത്രക്കാർ പറഞ്ഞിരുന്നു. ശാന്തൻ പാറ എസ്‌ഐ ബി.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മദ്യലഹരിയിൽ ബസ്സോടിച്ച ഡ്രൈവർ കാർത്തികേയനെയും ബസും കസ്റ്റഡിയിലെടുത്തത്.
കൊക്കയിലേക്ക് മറിയാൻ തുടങ്ങിയ 80 പേരുമായി വന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് മണ്ണുമാന്തി യന്ത്രകൈ ഉപയോഗിച്ച് ഒരു മണിക്കൂറോളം പിടിച്ചു നിർത്തി എന്നത് ആർക്കും ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അവസരോചിതമായി രക്ഷാ പ്രവർത്തനം നടത്തിയത് പത്തനംതിട്ട വടശ്ശേരിക്കര മനന്താനം വീട്ടിൽ കപിൽദേവ് എന്ന യുവാവാണ്.
കഴിഞ്ഞ ഏഴ് വർഷമായി ജെസിബി ഓപ്പറേറ്ററാണ് കപിൽ ദേവ്. തേനി - മൂന്നാർ പാതയിലെ റോഡ് നിർമ്മാണത്തിന്റെ കരാർ ജോലി ചെയ്തു വരികയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി. അപകടം നടന്ന ദിവസമായ ബുധനാഴ്ച രാജാക്കാടിന് സമീപം പൂപ്പാറയിൽ റോഡ് നിർമ്മാണത്തിനായി പൊട്ടിച്ചിടുന്ന പാറ ജെ.സി.ബി ഉപയോഗിച്ച് മാറ്റുന്ന ജോലിയിലായിരുന്നു കപിൽദേവ്. ഈ സമയം കപിൽ ദേവ് പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന മണ്ണു മാന്തി യന്ത്രത്തിന്റെ ചെയിൻ പൊട്ടി തകരാറിലായി. ചെയിൻ പൊട്ടിയതോടെ റോഡിന്റെ വശത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.
യന്ത്രത്തിൽനിന്നും വേർപെട്ട ടൺ കണക്കിന് ഭാരമുള്ള ചെയിൻ തിരികെപിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കപിലും തൊഴിലാളികളും. അപ്പോഴാണ് വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ് കാണുന്നതിന് മുൻപേ അതിൽ നിന്നുള്ള നിലവിളി ഇവരുടെ കാതുകളിൽ എത്തി. തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂർണ്ണമായും തെറ്റായ വശം ചേർന്ന് വന്ന ബസ് വലിയ ശബ്ദത്തോടെ നിന്നു. വലതു വശത്തെ ചക്രങ്ങൾ റോഡിൽ നിന്നും പുറത്തു പോയതിനാൽ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങൾ റോഡിൽ ഉരഞ്ഞതിനാലാണ് വൻശബ്ദത്തോടെ വണ്ടിനിന്നത്. അപ്പോഴേക്കും വണ്ടിക്കുള്ളിൽനിന്നും കൂട്ടനിലവിളിയുയർന്നു.
വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തിൽ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപിൽ ആത്മധൈര്യം വീണ്ടെടുത്തു തന്റെ ജെസിബിയിലേക്ക് ചാടികയറി, വേഗത്തിൽ സ്റ്റാർട്ട് ആക്കി. ചെയിൻ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതിൽ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീൻ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിൻ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെയോ മെഷീന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂർണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയിൽ കോരി എടുത്തു. ഏറക്കുറെ പൂർണ്ണമായും നിവർത്തി ബസിൽ നിന്നും ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികളും ഞൊടിയിടയിൽ യാത്രക്കാരെ പുറത്തിറക്കി. ബസിന്റെ ജനലുകൾ വഴിയും മറ്റുമായി എല്ലാവരെയും പുറത്തിറക്കി. മറ്റൊരു ജെസിബി എത്തുന്നതു വരെ ഏകദേശം ഒരു മണിക്കൂറോളം ബസിനെ കപിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് താങ്ങി നിർത്തി. പീന്നീട് ബസ് വലിച്ചു കയറ്റി.
We appreciate the presence of mind of Kapil, a #JCB Excavator operator in #Kerala who saved the lives of 80 passengers in a bus.
- JCB India (@JCBIndiaLtd) September 23, 2018
He used the JCB machine's arm to hold the bus which began slipping into a ditch, giving enough time for passengers to escape. Kudos!!#EverydayHeros pic.twitter.com/EvPax99yW9