- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേജരിവാളിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച കപിൽ മിശ്രയെ ആംആദ്മി എംഎൽഎമാർ നിയമസഭയിൽ വളഞ്ഞിട്ടു തല്ലി; ആറേഴുപേർ ചേർന്ന് നെഞ്ചിൽ ഇടിക്കുകയും ചിവിട്ടുകയും ചെയ്തുവെന്ന് കപിൽ; ഡൽഹി നിയമസഭയിലെ നാണം കെട്ട രംഗങ്ങളുടെ വീഡിയോ പുറത്ത്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേരജരിവാളിനെതിരേ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിന് ആംആദ്മിയിൽ നിന്നും പുറത്താക്കപ്പെട്ട കപിൽ മിശ്രഎംഎൽഎയ്ക്ക് നിയമസഭയിൽ മർദനം. സഭയിൽ നിന്ന് മിശ്രയെ ബലമായി പുറത്താക്കി. സ്പീക്കർ രാം നിവാസ് ഗോയൽ കപിൽ മിശ്രയെ പുറത്താക്കാൻ മാർഷൽമാർക്ക് നിർദ്ദേശം നൽകുകയും ഇതിനിടെ ഏതാനും എഎപി എംഎൽഎമാർ മിശ്രയെ വളയുകയുമായിരുന്നു. ഇവർ തമ്മിൽ പിടിവലി ഉണ്ടായതോടെ ഒരുതരത്തിലുമുള്ള മർദവും ഉണ്ടാകരുതെന്നും സ്പീക്കർ പറയുന്നുണ്ട്. തുടർന്ന് മിശ്രയെ മാർഷൽമാർ ബലമായി സഭയ്ക്ക് പുറത്തെത്തിക്കുകയായിരുന്നു. തന്നെ എഎപി എംഎൽഎമാർ മർദിച്ചെന്ന് നിയമസഭയ്ക്ക് പുറത്തെത്തിയ കപിൽ മിശ്ര പറഞ്ഞു. ആറോ ഏഴോ പേർ ചേർന്ന് തന്റെ നെഞ്ചിൽ ഇടിക്കുകയും ചവിട്ടുകയും മറ്റും ചെയതെന്നും എന്നാൽ ആ സമയത്ത് ക്യാമറ ഓഫായിരുന്നെന്നും മിശ്ര പറഞ്ഞു. ഡൽഹി നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേജരിവാളിന്റെ അഴിമതി സംബന്ധിച്ചും സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും സ്പീക്കർക്ക് കത്തെഴുതിയിരുന്നെന്നും എന്നാൽ താ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേരജരിവാളിനെതിരേ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിന് ആംആദ്മിയിൽ നിന്നും പുറത്താക്കപ്പെട്ട കപിൽ മിശ്രഎംഎൽഎയ്ക്ക് നിയമസഭയിൽ മർദനം. സഭയിൽ നിന്ന് മിശ്രയെ ബലമായി പുറത്താക്കി.
സ്പീക്കർ രാം നിവാസ് ഗോയൽ കപിൽ മിശ്രയെ പുറത്താക്കാൻ മാർഷൽമാർക്ക് നിർദ്ദേശം നൽകുകയും ഇതിനിടെ ഏതാനും എഎപി എംഎൽഎമാർ മിശ്രയെ വളയുകയുമായിരുന്നു. ഇവർ തമ്മിൽ പിടിവലി ഉണ്ടായതോടെ ഒരുതരത്തിലുമുള്ള മർദവും ഉണ്ടാകരുതെന്നും സ്പീക്കർ പറയുന്നുണ്ട്. തുടർന്ന് മിശ്രയെ മാർഷൽമാർ ബലമായി സഭയ്ക്ക് പുറത്തെത്തിക്കുകയായിരുന്നു.
തന്നെ എഎപി എംഎൽഎമാർ മർദിച്ചെന്ന് നിയമസഭയ്ക്ക് പുറത്തെത്തിയ കപിൽ മിശ്ര പറഞ്ഞു. ആറോ ഏഴോ പേർ ചേർന്ന് തന്റെ നെഞ്ചിൽ ഇടിക്കുകയും ചവിട്ടുകയും മറ്റും ചെയതെന്നും എന്നാൽ ആ സമയത്ത് ക്യാമറ ഓഫായിരുന്നെന്നും മിശ്ര പറഞ്ഞു. ഡൽഹി നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കേജരിവാളിന്റെ അഴിമതി സംബന്ധിച്ചും സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും സ്പീക്കർക്ക് കത്തെഴുതിയിരുന്നെന്നും എന്നാൽ താൻ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും കപിൽ മിശ്ര പറഞ്ഞു. നിയമഭാ സാമാജികർ ആരെയെങ്കിലും ഇത്തരത്തിൽ ആക്രമിക്കുന്നത് ആദ്യമാണെന്നും കെജ്രിവാളിന്റെ ഗുണ്ടകളെ താൻ ഭയപ്പെടുന്നില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഡൽഹി സർക്കാരിൽ ജലവകുപ്പ് മന്ത്രിയായിരുന്ന കപിൽ മിശ്രയെ ഏതാനും ആഴ്ചകൾക്കുമുൻപാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിനെ തുടർന്ന് എഎപി സർക്കാരിനും മുഖ്യമന്ത്രി കെജ്രിവാളിനും എതിരായി നിരവധി അഴിമതി ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കേജരിവാളിനു രണ്ടു കോടി രൂപ കോഴ നൽകുന്നതു താൻ നേരിട്ടു കണ്ടുവെന്നായിരുന്നു കപിൽ മിശ്രയുടെ ആദ്യ ആരോപണം. സർക്കാർ ആശുപത്രികൾക്കായി 300 കോടിയിലധികം രൂപയുടെ മരുന്നുകൾ വാങ്ങിയെന്നതടക്കമുള്ള അഴിമതി ആരോപണങ്ങളും ഏതാനും ദിവസം മുമ്പ് അദ്ദേഹം ഉന്നയിച്ചു.



