- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർണാബ് ഗോസ്വാമിയെ വിട്ടുകിട്ടാൻ പ്രതിഷേധം; ബിജെപി നേതാവ് കപിൽ മിശ്രയും കൂട്ടാളികളും പൊലീസ് കസ്റ്റഡിയിൽ
ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി എഡിറ്റർ അർണാബ് ഗോസ്വാമിയെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ബിജെപി നേതവ് കപിൽ മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച രാവിലെയാണ് മിസ്രയെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡൽഹിയിലെ മഹാത്മാ ഗാന്ധി മെമോറിയലിൽ പരിസരത്ത് വച്ചാണ് ഇരുവരും ധർണ സംഘടിപ്പിച്ചതെന്ന്പൊലീസ് പറഞ്ഞു. ഇരുവർക്കുമൊപ്പം നാല് പ്രതിഷേധക്കാരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് രാജേന്ദർ നഗർ പൊലീസ് വ്യക്തമാക്കി. ഇരുവരും നിരോധനാജ്ഞ ലംഘിച്ചതിനാലാണ് അവരെ തടവിലാക്കിയതെന്നും പൊലീസ് പറഞ്ഞത്.
രാജ്ഘട്ടിൽ പ്രതിഷേധിക്കുന്നതിനിടെ തങ്ങൾ അറസ്റ്റിലായെന്ന് ബാഗ്ഗയും മിശ്രയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.2018 മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണക്കേസിലാണ് അർണാബ് ഗോസ്വാമിയെ കഴിഞ്ഞയാഴ്ച പാലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ബോംബെ ഹൈക്കോടതി അർണബിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷയുമായി കീഴ്ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.