- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം ; രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം : കപിൽ സിബൽ; തിരഞ്ഞെടുപ്പ് കമ്മീഷൻ റാലികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യം
ന്യൂഡൽഹി : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് കബിൽ സിബൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
കോവിഡ് ബാധ രോഗമുക്തിയെക്കാൾ രൂക്ഷമാകുന്നു. മോദിജി ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ റാലികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. കോടതി ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം എന്നിങ്ങനെയാണ് കബിൽ സിബൽ ട്വീറ്റ് ചെയ്തു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് കപിൽ സിബലിന്റെ പ്രതികരണം. 261500 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നാലുദിവസമായി രണ്ടു ലക്ഷത്തിലധികം പേർക്കാണ് പ്രതിദിനം കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്.
Next Story