ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ആദിൽ ഇബ്രാഹിമും പേളി മാണിയും ബിഗ്‌സ്‌ക്രിനിലെത്തുന്ന കാപ്പിരി തുരുത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

നാടക രചയിതാവും സംവിധായകനുമായ സഹീർ അലി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഗായകൻ മെഹബൂബിന്റെയും പുരാതന കൊച്ചിയുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. മെഹബൂബായി പ്രശസ്ത ക്ലാർനെറ്റ് വിദഗ്ദൻ ജെൻസൺ അഭിനയിക്കുന്നു .

സിദ്ദിഖ്, ലാൽ, ഇന്ദ്രൻസ്, സംഗീത സംവിധായകൻ രമേശ് നാരായണൻ, ശിവജി ഗുരുവായൂർ, തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. പ്രവീൺ ചക്രപാണിയാണ് കാമറാമാൻ ചിത്രത്തിന്റെ സംഗീതം റഫീഖ് യൂസഫും മധുപോളും ചേർന്ന് നിർവഹിക്കുന്നു. ട്വിന്റി ട്വിന്റി മൂവി ഇന്റർനാഷണലിന്റെ ബാനറിൽ അഹമ്മദ് പാലപ്പറമ്പിലാണ് ചിത്രം നിർമ്മിക്കുന്നത്.