- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മൂന്നു പേർക്ക് അറിയാം...; എനിക്കും മരിച്ചു പോയ വൈദീകനും പിന്നെ ദൈവത്തിനും....; എന്റെ സമയദോഷം....; അച്ചന് ദൈവം നിശ്ചയിച്ച ദിവസവും; അങ്ങിനെ ഞങ്ങൾ കണ്ടുമുട്ടി; സംഭവിക്കേണ്ടത് സംഭവിച്ചു: മരിച്ച വൈദീകനും ഞാനും തമ്മിൽ സംസാരിച്ച ചിലകാര്യങ്ങളുണ്ട്; അത് പുറത്താർക്കും അറിയില്ല; മലയാറ്റൂർ കുരിശുമലയിൽ വൈദികനെ കുത്തിക്കൊന്ന കപ്യാർ ജോണിക്ക് പറയാനുള്ളത്
കൊച്ചി:എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മൂന്നുപേർക്ക് അറിയാം .എനിക്കും മരിച്ചു പോയ വൈദീകനും പിന്നെ ദൈവത്തിനും.എന്റെ സമയദോഷം.അച്ചന് ദൈവം നിശ്ചയിച്ച ദിവസവും.അങ്ങിനെ ഞങ്ങൾ കണ്ടുമുട്ടി.സംഭിക്കേണ്ടത് സംഭവിച്ചു.ഇതിന് പിന്നിൽ മറ്റാരുടെയും പ്രേരണയും ഇടപെടലും ഇല്ല.ആസൂത്രിതവുമായിരുന്നില്ല.എങ്ങിനെ സംഭവിച്ചു എന്നകാര്യം ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നില്ല.കത്തി കൊണ്ടതാണോ... ആരെങ്കിലും തള്ളിയിട്ടതാണോ...ഒന്നും അറിയില്ല..ഞാൻ കത്തി കൈലിലെടുത്തിരുന്നു....അത് വലിയ തെറ്റായിപ്പോയി.ഉറ്റവരുടെ ഉള്ളുരുകിയുള്ള പ്രാർത്ഥനയും ദൈവ കൃപയും കൊണ്ട് മാത്രമാണ് പുറത്തിറങ്ങാനായത്. മലയാറ്റൂർ കുരിശുമുടി പള്ളി റെക്ടർ ഫാ.സേവ്യർ തേലക്കാടിനെ കുത്തികൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കപ്യാർ ജോണി സംഭവത്തെക്കുറിച്ച് മറുനാടനുമായി മനസ്സ് തുറന്നത് ഇങ്ങിനെ.റിമാന്റിലായിരുന്ന ജോണി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.മൊബൈലിൽ ബന്ധപ്പെട്ടപ്പോഴാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ പിന്നാമ്പുറത്ത് നടന്ന സംഭവപരമ്പരകളിൽ തന്റെ ഇടപെലുകളെ ജോ
കൊച്ചി:എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മൂന്നുപേർക്ക് അറിയാം .എനിക്കും മരിച്ചു പോയ വൈദീകനും പിന്നെ ദൈവത്തിനും.എന്റെ സമയദോഷം.അച്ചന് ദൈവം നിശ്ചയിച്ച ദിവസവും.അങ്ങിനെ ഞങ്ങൾ കണ്ടുമുട്ടി.സംഭിക്കേണ്ടത് സംഭവിച്ചു.ഇതിന് പിന്നിൽ മറ്റാരുടെയും പ്രേരണയും ഇടപെടലും ഇല്ല.ആസൂത്രിതവുമായിരുന്നില്ല.എങ്ങിനെ സംഭവിച്ചു എന്നകാര്യം ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നില്ല.കത്തി കൊണ്ടതാണോ... ആരെങ്കിലും തള്ളിയിട്ടതാണോ...ഒന്നും അറിയില്ല..ഞാൻ കത്തി കൈലിലെടുത്തിരുന്നു....അത് വലിയ തെറ്റായിപ്പോയി.ഉറ്റവരുടെ ഉള്ളുരുകിയുള്ള പ്രാർത്ഥനയും ദൈവ കൃപയും കൊണ്ട് മാത്രമാണ് പുറത്തിറങ്ങാനായത്.
മലയാറ്റൂർ കുരിശുമുടി പള്ളി റെക്ടർ ഫാ.സേവ്യർ തേലക്കാടിനെ കുത്തികൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കപ്യാർ ജോണി സംഭവത്തെക്കുറിച്ച് മറുനാടനുമായി മനസ്സ് തുറന്നത് ഇങ്ങിനെ.റിമാന്റിലായിരുന്ന ജോണി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.മൊബൈലിൽ ബന്ധപ്പെട്ടപ്പോഴാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ പിന്നാമ്പുറത്ത് നടന്ന സംഭവപരമ്പരകളിൽ തന്റെ ഇടപെലുകളെ ജോണി വിശദീകരിച്ചത്.
മരിച്ച വൈദീകനും ഞാനും തമ്മിൽ സംസാരിച്ച ചിലകാര്യങ്ങളുണ്ട്.അത് പുറത്താർക്കും അറിയില്ല.ഇതേക്കുറിച്ച് പൂർണ്ണമായി മനസ്സ് തുറക്കാൻ സമയമായിട്ടില്ല.വിധിയെന്നുമാത്രമേ ഇപ്പോൾ ഇതേക്കുറിച്ച് പറയാനുള്ളു.വലിയവിവാദങ്ങൾക്കിടയാക്കുന്ന കാര്യങ്ങളൊന്നും ഇതിന് പിന്നിലില്ല.മരിക്കാനൊരുങ്ങിയത് ഭീരുവായതുകൊണ്ടല്ല,എന്നേ സ്നേഹിച്ചിരുന്ന മക്കളുടെയും ഭാര്യയുടെയും മുന്നിൽ കുറ്റവാളിയായി ചെന്നുനിൽക്കാനുള്ള വിഷമം കൊണ്ടാണ്.ഇനി ഇതിൽ ഡ്രാജഡിയും കോമഡിയും ഒന്നും വരുത്താനാവില്ല.
എന്റെ വീട്ടുകാരും കൂടപ്പിറപ്പുകളും കൂടെ നിന്നു.ഉറുമ്പിനെപ്പോലും കൊല്ലുന്നവനായിരുന്നില്ല.ആ ഞാൻ ഇന്ന് നാട്ടുകാർക്ക് മുന്നിൽ കൊലപാതകിയും തെമ്മാടിയുമൊക്കെയാണ്.അതുകൊണ്ട് തൽക്കാലത്തേക്ക് നാട്ടിൽ നിന്നും മാറി നിൽക്കുകയാണ്.നാട്ടുകാരോ പള്ളിക്കാരോ മാധ്യമങ്ങളോ ഒന്നുമല്ല എന്നേ പുറത്തിറക്കിയത്.കണ്ണീരോടെ എന്റെ വീട്ടുകാർ പ്രാർത്ഥിച്ചതിന്റെ ഫലവും തമ്പുരാന്റെ കൃപയുമാണ് ഈ വിടുതലിന് വഴിയൊരുക്കിയതെന്ന് വിശ്വസിക്കാനാ
ണ് ഞാൻ ഇഷ്ടപ്പെടുന്നത്.
ഒരു തെറ്റ് പറ്റിയാൽ ചൂഷണം ചെയ്യാൻ ഒരു പാട് പേരുണ്ടെന്നുള്ളത് തിരിച്ചറിഞ്ഞു.കണ്ണൂനീരിന്റെ വിലയറിഞ്ഞ ദിവസങ്ങളായിരുന്നു ജയിൽ വാസം.ഒപ്പം ജയിലിൽക്കിടന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അനുഭവിച്ച വിഷമങ്ങൾ അറിഞ്ഞപ്പോൾ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.ഇതിന്റെ മുന്നിൽ എന്റെ വിഷമങ്ങൾ ഒന്നുമല്ലന്ന് അപ്പോഴാണ് മനസ്സിലായത്.ഇനിയും ആ മനുഷ്യനെ നോവിക്കാനാവില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ് പേര് ആരുമായും പങ്കിടാനും ഒരുക്കമല്ല.
എന്നേക്കുറിച്ച് എന്തൊക്കെ എഴുതിക്കൂട്ടി,അവർക്കക്കെ എന്തൊക്കെ നേട്ടമുണ്ടായി എന്നൊന്നും എനിക്കറിയില്ല.ഞാൻ തികഞ്ഞ ദൈവ വിശ്വാസിയാണ്.ചെയ്ത തെറ്റിൽ പശ്ചാത്താപം മനസിലുണ്ട്.മനസാക്ഷികോടതിയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്.ഇതേക്കുറിച്ചെല്ലാം വീട്ടുകാരോടും പറഞ്ഞിട്ടുണ്ട്.അവരുടെ പിൻതുണയാണ് ഇപ്പോൾ എന്നേ പിടിച്ചു നിർത്തുന്നത്. മുന്നോട്ടുള്ള കാര്യങ്ങളും അവരോട് ആലോചിച്ച് തീരമാനിക്കും.ജോണി നയം വ്യക്തമാക്കി.