- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ലൈംഗിക ശേഷി ഇല്ലാത്തവനോ സ്വവർഗാനുരാഗിയോ ആകാം; ഷാരൂഖ് തനിക്ക് പിതാവിനെപ്പോലെയോ മുതിർന്ന സഹോദരനെപ്പോലെയോ ഉള്ള വ്യക്തി; ഗോസിപ്പുകൾ ഉണ്ടാക്കുന്നവരോട് സഹതാപമേയുള്ളു; കരൺ ജോഹർ മനസ്സ് തുറക്കുമ്പോൾ
മുംബൈ: ബോളിവുഡ് സംവിധായകൻ കരൺ ജോഹർ മനസ്സു തുറക്കുകയാണ്. തന്റെ ലൈംഗിക താൽപര്യങ്ങളെക്കുറിച്ചും ഷാരൂഖ് ഖാനെയും തന്നെയും ചേർത്തുള്ള അപവാദങ്ങളെക്കുറിച്ചും പ്രതികരിക്കുകയാണ് ബോളിവുഡിലെ സൂപ്പർ സംവിധായകൻ. കരണും ഷാരൂഖും ലൈംഗികപങ്കാളികളാണെന്ന വാർത്തകൾ ഒരു കാലത്ത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. പൂനം സക്‌സേനയുടെ സഹായത്തോടെ എഴുതിയ 'അൺസ്യൂട്ടബിൾ ബോയ്' എന്ന ജീവചരിത്രത്തിലാണ് കരണിന്റെ തുറന്നുപറച്ചിൽ. എന്റെ ലൈംഗികതയെക്കുറിച്ച് ഞാൻ പ്രസംഗിച്ചു നടക്കേണ്ട ആവശ്യമില്ല. എന്നെ സംബന്ധിച്ച് ലൈംഗികത ഏറ്റവും സ്വകാര്യമായ അനുഭവമാണ്. എനിക്ക് അതിനെക്കുറിച്ച് തുറന്നു പറയണമെങ്കിൽ പോലും ഞാൻ ജീവിക്കുന്ന രാജ്യത്ത് അത് സാധ്യമല്ല. അതുമതി ജയിലിലാകാൻ. ഞാൻ ചിലപ്പോൾ, ലൈംഗിക ശേഷി ഇല്ലാത്തവനോ സ്വവർഗാനുരാഗിയോ ഭിന്നലൈംഗികതയുള്ള വ്യക്തിയോ ആകാം. അതൊക്കെ എന്റെ മാത്രം കാര്യങ്ങളാണ്. ഒറ്റയ്ക്കു ജീവിക്കുന്നതിനാൽ ഞാൻ സ്വവർഗാനുരാഗിയാണെന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്നതിൽ എനിക്ക് വിഷമം ഇല്ല. നിങ്ങൾ രാജ്യത്തിന് അപമാനമാണെന്നു പറഞ്ഞ് നൂറു
മുംബൈ: ബോളിവുഡ് സംവിധായകൻ കരൺ ജോഹർ മനസ്സു തുറക്കുകയാണ്. തന്റെ ലൈംഗിക താൽപര്യങ്ങളെക്കുറിച്ചും ഷാരൂഖ് ഖാനെയും തന്നെയും ചേർത്തുള്ള അപവാദങ്ങളെക്കുറിച്ചും പ്രതികരിക്കുകയാണ് ബോളിവുഡിലെ സൂപ്പർ സംവിധായകൻ. കരണും ഷാരൂഖും ലൈംഗികപങ്കാളികളാണെന്ന വാർത്തകൾ ഒരു കാലത്ത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. പൂനം സക്‌സേനയുടെ സഹായത്തോടെ എഴുതിയ 'അൺസ്യൂട്ടബിൾ ബോയ്' എന്ന ജീവചരിത്രത്തിലാണ് കരണിന്റെ തുറന്നുപറച്ചിൽ.
എന്റെ ലൈംഗികതയെക്കുറിച്ച് ഞാൻ പ്രസംഗിച്ചു നടക്കേണ്ട ആവശ്യമില്ല. എന്നെ സംബന്ധിച്ച് ലൈംഗികത ഏറ്റവും സ്വകാര്യമായ അനുഭവമാണ്. എനിക്ക് അതിനെക്കുറിച്ച് തുറന്നു പറയണമെങ്കിൽ പോലും ഞാൻ ജീവിക്കുന്ന രാജ്യത്ത് അത് സാധ്യമല്ല. അതുമതി ജയിലിലാകാൻ. ഞാൻ ചിലപ്പോൾ, ലൈംഗിക ശേഷി ഇല്ലാത്തവനോ സ്വവർഗാനുരാഗിയോ ഭിന്നലൈംഗികതയുള്ള വ്യക്തിയോ ആകാം. അതൊക്കെ എന്റെ മാത്രം കാര്യങ്ങളാണ്. ഒറ്റയ്ക്കു ജീവിക്കുന്നതിനാൽ ഞാൻ സ്വവർഗാനുരാഗിയാണെന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്നതിൽ എനിക്ക് വിഷമം ഇല്ല. നിങ്ങൾ രാജ്യത്തിന് അപമാനമാണെന്നു പറഞ്ഞ് നൂറു കണക്കിന് സന്ദേശങ്ങൾ ദിവസവും വരാറുണ്ട്. അതൊക്കെ ചിരിച്ചു തള്ളാൻ ഞാൻ പഠിച്ചു കഴിഞ്ഞു- കരൺ ജോഹർ പറയുന്നു.
എന്നെയും ഷാരൂഖിനെയും ചേർത്ത് കുറച്ചു കാലങ്ങളായി ഗോസിപ്പുകളുണ്ട്. ഒരു ടെലിവിഷൻ ചാനലിലെ പരിപാടിയിൽ എന്നോട് അവതാരകൻ അതെക്കുറിച്ച് ചോദിച്ചു. സത്യത്തിൽ അത് കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നുപോയി. കടുത്ത ദേഷ്യമാണ് തോന്നിയത്. 'സ്വന്തം സഹോദരനൊപ്പം ഉറങ്ങുമ്പോൾ നിങ്ങൾക്കെന്താണ് തോന്നുക' എന്ന മറുചോദ്യമാണ് ഞാൻ അയാളോട് ചോദിച്ചത്. ആളുകൾക്ക് എങ്ങനെ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുന്നു. എനിക്ക് ഷാരൂഖ് ഒരു പിതാവിനെപ്പോലെയോ മുതിർന്ന സഹോദരനെപ്പോലെയോ ആണ്. എന്നെയും അദ്ദേഹത്തെയും കുറിച്ച് ഗോസിപ്പുകൾ ഉണ്ടാക്കുന്നവരോട് സഹതാപമേയുള്ളു- കരൺ ജോഹർ കൂട്ടിച്ചേർത്തു.
ഇക്കാര്യത്തെക്കുറിച്ച് ഷാരൂഖിനോട് ചർച്ച ചെയ്തപ്പോൾ അതെല്ലാം അവഗണിക്കാനും വിവാഹേതര ബന്ധമില്ലാത്തയാൾ സ്വവർഗാനുരാഗിയാണന്ന സങ്കൽപ്പമാണോ സമൂഹത്തിനുള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കരൺ പറയുന്നു.