- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിൽ നിന്നു വീണ്ടും അസഹിഷ്ണുതാ പരാമർശം; ഷാരൂഖിനും ആമിറിനും പിന്നാലെ ശബ്ദമുയർത്തിയതു സംവിധായകൻ കരൺ ജോഹർ
മുംബൈ: ബോളിവുഡിൽ നിന്നു വീണ്ടും അസഹിഷ്ണുതാ പരാമർശം. സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും ആമിർ ഖാനും പിന്നാലെ അസഹിഷ്ണുതാ പരാമർശം ഉയർത്തിയത് നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറാണ്. രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവെന്നു ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയാണു കരൺ ജോഹർ വ്യക്തമാക്കിയത്. അഭിപ്രായ സ്വാതന്ത്രം എന്നതാണ് ഇക്കാലത്തെ ഏറ്
മുംബൈ: ബോളിവുഡിൽ നിന്നു വീണ്ടും അസഹിഷ്ണുതാ പരാമർശം. സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും ആമിർ ഖാനും പിന്നാലെ അസഹിഷ്ണുതാ പരാമർശം ഉയർത്തിയത് നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറാണ്.
രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവെന്നു ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയാണു കരൺ ജോഹർ വ്യക്തമാക്കിയത്. അഭിപ്രായ സ്വാതന്ത്രം എന്നതാണ് ഇക്കാലത്തെ ഏറ്റവും വലിയ തമാശയെന്നും കരൺ ജോഹർ പറഞ്ഞു.
നിങ്ങളുടെ മനസ്സിലുള്ള കാര്യം തുറന്നുപറഞ്ഞാൽ നിങ്ങൾ ജയിലിലാകും. സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നുപറയാൻ ഭയപ്പെടേണ്ട ഒരു രാജ്യത്താണ് നമ്മളിന്ന് ജീവിക്കുന്നത്. എനിക്കതിൽ സങ്കടമുണ്ട്. അഭിപ്രായ സ്വാതന്ത്രത്തെ കുറിച്ച് പറയുന്നതാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ താമാശ. ജനാധിപത്യമാണ് രണ്ടാമത്തെ വലിയ തമാശ. എങ്ങിനെയാണ് ജനാധിപത്യവത്കരണം സാധ്യമാകുന്നതെന്ന് ഞാൻ അത്ഭുതപ്പെടുകയാണെന്നും കരൺ ജോഹർ ചോദിച്ചു.
എവിടെയാണ് അഭിപ്രായ സ്വാതന്ത്രം.? ഞാനൊരു സിനിമാ നിർമ്മാതാവാണ്. എങ്കിലും ഞാൻ എല്ലാ തലത്തിലും അതിരുകൾ നേരിടുന്നുവെന്നും കരൺ ജോഹർ വ്യക്തമാക്കി.
അസഹിഷ്ണുതാ പരാമർശത്തിന്റെ പേരിൽ ആമിർ ഖാനും ഷാരൂഖ് ഖാനും വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. പ്രതിഷേധത്തിന്റെ അലയൊലികളുടെ ശക്തി കുറഞ്ഞപ്പോഴാണ് സമാനപരാമർശവുമായി ബോളിവുഡിലെ സൂപ്പർ സംവിധായകനും രംഗത്തെത്തിയത്.