- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് താരം ബിപാഷ ബസുവിന്റെ വിവാഹവാർത്ത വീണ്ടും ചൂട് പിടിക്കുന്നു; വിവാഹക്കാര്യം യുവരാജിനൊട് ട്വിറ്റ് ചെയ്ത് നടി; വരൻ കരൺ സിങ് തന്നെയെന്ന് ഉറപ്പിച്ച് പാപ്പരാസികൾ
ബോളിവുഡ് ഗ്ലാമർ താരം ബിപാഷ ബസുവിന്റ വിവാഹ വാർത്ത ഇതാദ്യമല്ല മാദ്ധ്യമങ്ങളിൽ ഇടം നേടുന്നത്. മുമ്പ് ബോളിവുഡ് നടനും കാമുകനുമായ ഹർമ്മൻ ബെവ്ജയെ വിവാഹം കഴിക്കാൻ പോകുന്ന കാര്യം ബിപാഷ തന്നെ തന്റെ ട്വിറ്റർ പോസ്റ്റിലൂടെ പുറത്ത് വിട്ടത് വാർത്തയായിരുന്നു. എന്നാൽ പിന്നീട് ഇതൊന്നും നടന്നില്ലയെന്ന് മാത്രം. ഇപ്പോൾ വീണ്ടും ബോളിവുഡ് സുന്ദരിയുട
ബോളിവുഡ് ഗ്ലാമർ താരം ബിപാഷ ബസുവിന്റ വിവാഹ വാർത്ത ഇതാദ്യമല്ല മാദ്ധ്യമങ്ങളിൽ ഇടം നേടുന്നത്. മുമ്പ് ബോളിവുഡ് നടനും കാമുകനുമായ ഹർമ്മൻ ബെവ്ജയെ വിവാഹം കഴിക്കാൻ പോകുന്ന കാര്യം ബിപാഷ തന്നെ തന്റെ ട്വിറ്റർ പോസ്റ്റിലൂടെ പുറത്ത് വിട്ടത് വാർത്തയായിരുന്നു. എന്നാൽ പിന്നീട് ഇതൊന്നും നടന്നില്ലയെന്ന് മാത്രം. ഇപ്പോൾ വീണ്ടും ബോളിവുഡ് സുന്ദരിയുടെ വിവാഹം വാർത്ത ചൂട് പിടിക്കുകയാണ്.
വൈകാതെ തന്റെ വിവാഹവും നടക്കുമെന്നാണ് ബിപാഷ ബസു കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രതികരിച്ചത്. ക്രിക്കറ്റ് താരം യുവരാജ് സിങിന്റെ വിവാഹ നിശ്ചയ വാർത്ത കേട്ട ബിപാഷ തന്നെയാണ് കല്യാണക്കാര്യം വെളിപ്പെടുത്തിയത്. ഇനി അടുത്ത നമ്പർ തന്റേതാണെന്നും അതിനു
ഒരുങ്ങിയിരിക്കുകയാണെന്നും ബിപാഷ ട്വീറ്റ് ചെയ്തു. എന്നാൽ ആരെയാണ് താൻ വിവാഹം ചെയ്യുന്നതെന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.
ടെലിവിഷൻ അവതാരകനും നടനുമായ കരൺ സിങ്ങായിരിക്കുമോ ബിപാഷയുടെ വരൻ എന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. കാരണം, മറ്റൊന്നുമല്ല ബിപാഷയും കരൺ സിങ് ഗ്രോവറും തമ്മിൽ പ്രണയമാണെന്ന വാർത്ത പുറത്ത് വാരൻ തുടങ്ങിട്ട് ഏറെ നാളായി. ഗോസിപ്പുകൾ ആദ്യം
അടിച്ചുവിട്ടെങ്കിൽ അതു ശരിവെക്കുന്ന സംഭവങ്ങളും നടന്നിരുന്നു. ഇരുവരെയും ഒരുമിച്ച് പലയിടങ്ങളിലും കണ്ടിട്ടുമുട്ടിയെന്നും പുറത്തിറങ്ങാനിരിക്കുന്ന ഹേറ്റ് സ്റ്റോറി ത്രീയിൽ ഇരുവരും ഒന്നിച്ചഭിനയിക്കുന്നതും ഇവരുടെ പ്രണയത്തിന് ശക്തി പകരുന്നതാണ്.
എന്തായാലും ബോളിവുഡ് സൂപ്പർ ഹീറോ ഷാഹിദ് കപൂറിന്റെ വിവാഹത്തിനു പിന്നാലെ ഇനി ബോളിവുഡ് സാക്ഷിയാകാൻ പോകുന്നത് ബിപാഷയുടെ കല്യാണത്തിനായിരിക്കുമെന്നാണ് സൂചന. ബിപാഷയുടെ ആദ്യ പ്രണയമൊന്നുമല്ല കരൺ ഗ്രോവറുമായുള്ളത്. ബോളിവുഡ് നടൻ ജോൺ എബ്രഹാമുമായി ഒന്പത് വർഷം നീണ്ട പ്രണയത്തിലായിരുന്നു ബിപാഷ. എന്നാൽ, വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ജോൺ ബിപാഷയെ നിഷ്‌കരുണം ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് ജോൺ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രിയ രുഞ്ചാലിനെ വിവാഹം ചെയ്യുകയും ചെയ്തു. അപ്പോഴും ഏകയായി ജീവിക്കുകയായിരുന്നു ബിപാഷ. ഇതിനിടെ തെലുങ്ക് നടൻ റാണ ദഗുബതിയുമായി ചേർത്തും ബിപാഷയെ കുറിച്ച് പ്രണയകഥയുണ്ടായി. എന്നാൽ, തനിക്ക് റാണയുമായുള്ളത് സൗഹൃദം മാത്രമാണെന്ന് പറഞ്ഞ് പാപ്പരാസികളുടെ വായ് ബിപാഷ തന്നെ മൂടി. പിന്നീടാണ് ബോളിവുഡ് നടനായ ഹർമൻ ബവേജയുമായി വിവാഹം ഉറപ്പിച്ചത്. എന്നാൽ അതും നടക്കാതെ പോവുകയായിരുന്നു.