- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശമീരിനെ ഇന്ത്യയിൽ ചേർത്ത രാജാവിന്റെ കൊച്ചുമകൻ ബിജെപിയിൽ; കരൺസിംഗിന്റെ മകന്റെ കൂറുമാറ്റത്തിൽ കുഴഞ്ഞ് കോൺഗ്രസ്
ന്യൂഡൽഹി: ജമ്മുകാശ്മീരിൽ അധികാരത്തിലെത്താനായി കരുക്കൾ നീക്കുന്ന ബിജെപിക്ക് കരുത്ത് പകർന്ന് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകന്റെ ചുവടുമാറ്റം. കേന്ദ്രമന്ത്രിയുമായിരുന്ന കരൺ സിംഗിന്റെ മകൻ അജാതശത്രു സിങ് ബിജെപിയിൽ ചേർന്നു. ഞായറാഴ്ച ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരൺ സിംഗിന്റെ ഇളയ പുത്രനായ അജാതശത്രു അംഗത്വം സ്വീകരിച്ചത്. ജമ്

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ അധികാരത്തിലെത്താനായി കരുക്കൾ നീക്കുന്ന ബിജെപിക്ക് കരുത്ത് പകർന്ന് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകന്റെ ചുവടുമാറ്റം. കേന്ദ്രമന്ത്രിയുമായിരുന്ന കരൺ സിംഗിന്റെ മകൻ അജാതശത്രു സിങ് ബിജെപിയിൽ ചേർന്നു.
ഞായറാഴ്ച ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരൺ സിംഗിന്റെ ഇളയ പുത്രനായ അജാതശത്രു അംഗത്വം സ്വീകരിച്ചത്. ജമ്മുകാശ്മീരിന്റെ മുൻ ഗവർണർ കൂടിയാണ് കരൺ സിങ്. അദ്ദേഹത്തിന്റൈ അച്ഛൻ മഹാരാജ ഹരി സിങ് ജമ്മുകാശ്മീരിന്റെ ഭരണാധികാരിയായിരുന്നു. കാശ്മീരിനെ ഇന്ത്യയിൽ ചേർത്ത മഹാരാജാവും ഇദ്ദേഹമാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അജാതശത്രുവിന്രെ പാർട്ടി പ്രവേശം ജമ്മുകാശ്മീരിൽ ബിജെപിക്ക് ഗുണം ചെയ്യും. ജനപിന്തുണയുള്ള കുടുംബത്തിലെ അംഗമെന്ന നിലയിൽ അജാതശത്രു സിംഗിനെ പ്രചരണത്തിലും ബിജെപി സജീവമാക്കും. കരൺ സിംഗും ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുണ്ട്.
അതിനിടെ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തെ തുടർന്ന് ബിജെപിയിൽ നിന്നും പുറത്താക്കിയി മുതിർന്ന നേതാവ് ചമൻ ലാൽ ഗുപ്തയെ പാർട്ടിയിൽ തിരിച്ചെടുത്തു. 2011ൽ ഏഴു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഗുപ്തയെ ജമ്മു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ബിജെപി തിരിച്ചെടുത്തിരിക്കുന്നത്.
വാജ്‌പേയി സർക്കാരിൽ പ്രതിരോധ സഹമന്ത്രിയായിരുന്നു ഗുപ്ത. ജനസ്വാധീനവും ഉണ്ട്. ഇതു പരിഗണിച്ചാന് ചമൻചാൽ ഗുപ്തയുടെ അച്ചടക്ക നടപടി റദ്ദാക്കിയത്. അടുത്ത മാസമാണ് കാശ്മീരിൽ നിയമസഭാ വോട്ടെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുൻതൂക്കം നിയമസഭയിലേക്കും നിലനിർത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷ. അതിന് കരുത്ത് പകരുന്നതാണ് കരൺ സിംഗിന്റെ മകന്റെ പാർട്ടി പ്രവേശനമെന്നും വിലയിരുത്തുന്നു.

