ണ്ണി ലിയോൺ എന്ന സ്ത്രീയെ അറിയാത്തവരായി ആരുമില്ല. പോൺ സിനിമകളിലൂടെ ബോളിവുഡിൽ നിറ സാന്നിധ്യമായി മാറിയ സണ്ണിലിയോണിനെ എല്ലാവർക്കും അറിയാമെങ്കിലും കരൻജിത് കൗർ വോറ എന്ന നടിയെ പലർക്കും അറിയില്ല. കരൺജിത് കൗർ എങ്ങിനെ സണ്ണി ലിയോൺ ആയി എന്നു പറയുന്ന സണ്ണിയുടെ യഥാർത്ഥ ജീവിത കഥ ഒടുവിൽ അഭ്രപാളിയിൽ എത്തുന്നു. സീ5 എന്ന ചാനലിൽ കരൻജിത്ത് കൗർ എന്ന പരമ്പരയിലാണ് സണ്ണിയുടെ ഇതുവരെ ആരുമറിയാത്ത കഥകൾ  പറയുന്നത്.

അമേരിക്കയിലെ പോൺരംഗത്തു നിന്ന് ബോളിവുഡിലേയ്ക്കുള്ള സണ്ണിയുടെ വളർച്ചയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. കരൻജിത് കൗർ എന്ന സ്വന്തം പേര് ഉപേക്ഷിച്ച് ലോകത്തിന് ഹൃദിസ്ഥമായ സണ്ണി ലിയോൺ എന്ന പേര് സ്വീകരിച്ചതിന്റെ രഹസ്യവും ഈ പരമ്പരയിൽ പറയുന്നുണ്ട്. സണ്ണി ലിയോൺ തന്നെയാണ് ഈ സിനിമയിൽ സണ്ണിയായാ വേഷമിടുന്നത്.

സ്വന്തം ജീവിതത്തിൽ നേരിടേണ്ടി വന്ന പല കാര്യങ്ങളും സീരിയയിൽ അതുപോലെ പകർത്തിയപ്പോൾ സണ്ണിക്കും അത്ഭുതവും അതിലുപരി ഞെട്ടലുമായി മാറി. '
ഞാൻ ചെയ്ത കാര്യം കേട്ടപ്പോൾ അച്ഛൻ പൊട്ടിത്തകരുന്ന ഒരു രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോൾ ഞാനും ആകെ തകർന്നുപോയി. ഭാഗ്യത്തിന് സെറ്റിൽ ഭർത്താവ് ഡാനിയലുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ സമാധാനിപ്പിച്ച് ആ രംഗം കൈകാര്യം ചെയ്തത്. മാതാപിതാക്കൾ മരിച്ചുപോയി. അതുകൊണ്ടു തന്നെ വല്ലാത്ത വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്'-സണ്ണി പറഞ്ഞു.