- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്കിനാവോ കരാട്ടെ അക്കാദമി 25ാം വാർഷികവും ബ്ലാക്ക് ബെൽറ്റ് കൈമാറലും സംഘടിപ്പിച്ചു
ക്യാപ്റ്റൻ ജോൺസന്റെ ശിക്ഷണത്തിൽ കഴിഞ്ഞ 25 ,24 വർഷമായി കുവൈത്തിൽ പ്രവർത്തിച്ചു വരുന്ന ഒക്കിനാവോ കരാട്ടെ സെന്റർ സിൽവർ ജൂബിലി ആഘോഷം വിപുലമായി ആഘോഷിച്ചു. അക്കാദമി രക്ഷാധികാരി പ്രസന്ന കുമാറിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം ജിലീബ് പൊലീസ് ഓഫീസർ ഫൈസൽ റാഷിദി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ബ്ലാക്ക് ബെൽറ്റ് നേടിയ സദഫ് കുന്നിൽ, ജോവിനോ വി ജോസ്, ജസീൽ ടി മാത്യു, ലിഗ്‌ന മാരി വർഗീസ്,സനീഷ് മാത്യു എന്നീ അഞ്ചു വിദ്യാർത്ഥികൾക്കുള്ള ബ്ലാക്ക് ബെൽറ്റ് ക്യാപ്റ്റൻ ജോൺസൻ കൈമാറി. നീണ്ട ഏഴു വർഷത്തെ പരിശീലനത്തിന് ശേഷമാണ് ഇവർക്കു ബ്ലാക്ക് ബെൽറ്റ് ലഭിച്ചത്. ബ്ലാക്ക് ബെൽറ്റ് നേടിയവർക്കുള്ള, സർട്ടിഫിക്കറ്റ് മുഖ്യാഥിതി ഫൈസൽ അൽ അൽ റഷീദും, മൊമെന്റോ സാംസ്‌കാരിക പ്രവർത്തകൻ സത്താർ കുന്നിലും കൈമാറി, പത്ര പ്രവർത്തകരായ അനിൽ പി അലക്‌സ്, നിജാസ് കാസിം, മുനീർ അഹ്മദ്, അനിൽ കെ നമ്പിയാർ, തോമസ് കടവിൽ, ഹംസ പയ്യന്നൂർ , മുഹമ്മദ് റിയാസ് എന്നിവർ ബ്ലാക്ക് ബെൽറ്റ് ജേതാക്കൾക്ക് ട്രോഫി നൽകി. ബ്‌ളാക്ക് ബെൽറ്റ് നേടിയ കുട്ടികളുടെ ഡെമോൺസ്ട്രേഷൻ കാണികളു
ക്യാപ്റ്റൻ ജോൺസന്റെ ശിക്ഷണത്തിൽ കഴിഞ്ഞ 25 ,24 വർഷമായി കുവൈത്തിൽ പ്രവർത്തിച്ചു വരുന്ന ഒക്കിനാവോ കരാട്ടെ സെന്റർ സിൽവർ ജൂബിലി ആഘോഷം വിപുലമായി ആഘോഷിച്ചു. അക്കാദമി രക്ഷാധികാരി പ്രസന്ന കുമാറിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം ജിലീബ് പൊലീസ് ഓഫീസർ ഫൈസൽ റാഷിദി ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ വെച്ച് ബ്ലാക്ക് ബെൽറ്റ് നേടിയ സദഫ് കുന്നിൽ, ജോവിനോ വി ജോസ്, ജസീൽ ടി മാത്യു, ലിഗ്‌ന മാരി വർഗീസ്,സനീഷ് മാത്യു എന്നീ അഞ്ചു വിദ്യാർത്ഥികൾക്കുള്ള ബ്ലാക്ക് ബെൽറ്റ് ക്യാപ്റ്റൻ ജോൺസൻ കൈമാറി. നീണ്ട ഏഴു വർഷത്തെ പരിശീലനത്തിന് ശേഷമാണ് ഇവർക്കു ബ്ലാക്ക് ബെൽറ്റ് ലഭിച്ചത്.
ബ്ലാക്ക് ബെൽറ്റ് നേടിയവർക്കുള്ള, സർട്ടിഫിക്കറ്റ് മുഖ്യാഥിതി ഫൈസൽ അൽ അൽ റഷീദും, മൊമെന്റോ സാംസ്‌കാരിക പ്രവർത്തകൻ സത്താർ കുന്നിലും കൈമാറി, പത്ര പ്രവർത്തകരായ അനിൽ പി അലക്‌സ്, നിജാസ് കാസിം, മുനീർ അഹ്മദ്, അനിൽ കെ നമ്പിയാർ, തോമസ് കടവിൽ, ഹംസ പയ്യന്നൂർ , മുഹമ്മദ് റിയാസ് എന്നിവർ ബ്ലാക്ക് ബെൽറ്റ് ജേതാക്കൾക്ക് ട്രോഫി നൽകി.
ബ്‌ളാക്ക് ബെൽറ്റ് നേടിയ കുട്ടികളുടെ ഡെമോൺസ്ട്രേഷൻ കാണികളുടെ മനം കവർന്നു. സത്താർ കുന്നിൽ , തോമസ് കടവിൽ , ഇബ്രാഹിം കുന്നിൽ, ഹംസ പയ്യന്നൂർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സാബു ജോസഫ്, മുജീബുള്ള , ഷാജി ജോസഫ്, ഇബ്രാഹിം കുന്നിൽ , റഫീഖ് തായത് സലിം , സഞ്ജു, ഹനീഫ് പാലായി , ബിജു തിക്കോടി, ലിറ്റി ജോസഫ് ഇക്‌ബാൽ കുട്ടമംഗലം എന്നിവർ നൂറിലധികം കരാട്ടെ വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ബിജു തിക്കോടിയുടെ നേതൃത്വതിൽ ഗാനമേളയും അരങ്ങേറി. ലിറ്റി ജോൺസൻ സ്വാഗതവും, ലിസ വർഗീസ് നന്ദിയും പറഞ്ഞു. ലിൻഡ മേരി വർഗീസ് ആങ്കർ ആയിരുന്നു .