- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പ ഡ്യൂട്ടിക്ക് പോകാൻ ഒരുങ്ങിക്കൊണ്ട് ഇരിക്കുന്നതിനിടയിൽ പൊലീസ് വിളിച്ചറിയിച്ചു; ആശുപത്രിയിൽ എത്തിക്കാൻ ആരുമില്ലാതെ കരാട്ടെ പരിശീലക കൂടിയായ കെഎംഎംഎൽ ഉദ്യോഗസ്ഥയുടെ ജീവൻ പൊലിഞ്ഞു; ഷാൾ അലസമായിട്ടും ഹെൽമറ്റ് ഇല്ലാതെയും യാത്ര ചെയ്യുന്ന യുവതികൾ ഈ മരണം കാണാതെ പോകരുത്
ചവറ: ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന സ്ത്രീകൾ ചുരിദാറിന്റെ ഷാളും സാരിയുടെ മുന്താണിയും ചക്രത്തിൽ കുടുങ്ങിയും മറ്റും അപകടത്തിൽപ്പെട്ടതിന്റെ നിരവധി വാർത്തകൾ നാം കേട്ടുകഴിഞ്ഞു. രക്ഷിക്കാൻ ആരുമെത്താതെ അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡരികിൽ കിടന്നുള്ള മരണങ്ങളും ഹെൽമറ്റ് ധരിക്കാത്തതിനാൽ തലയ്ക്ക് പരിക്കേൽക്കുന്നത് മരണകാരണമാകുന്നതും പലകുറി കണ്ടു. ഇതിൽനിന്നൊന്നും നമ്മൾ ഒരു പാഠവും പഠിക്കുന്നില്ലെന്നു വ്യക്തമാക്കുന്ന അപകടമാണ് ഇന്നലെ പുലർച്ചെ ശാസ്താംകോട്ട ടൈറ്റാനിയം റോഡിൽ വടുതല ജംഗ്ഷന് സമീപം ഉണ്ടായത്. ദാരുണമായ അപകടത്തിൽ ചുരിദാറിന്റെ ഷാൾ സ്‌കൂട്ടറിൽ കുരുങ്ങി വീണ് കെ.എം.എം.എൽ ജീവനക്കാരിയും കരാട്ടേ പരിശീലകയുമായ യുവതിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇരട്ടകളായ കുട്ടികളിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. എരുമേലി ഇടകടത്തി അരയാഞ്ഞിലിമണ്ണ് പ്ലാന്തോട്ടത്തിൽ സി.കെ.അജിത(37) ആണ് മരിച്ചത്. ഗവിക്ക് സമീപം പച്ചക്കാനത്ത് ഫോറസ്റ്റ് സ്‌റ്റേഷനിൽ ഗാർഡും റാന്നി സ്വദേശിയുമായ രമേഷിന്റെ ഭാര്യയാണ് അജിത. മകളായ അമൃത

ചവറ: ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന സ്ത്രീകൾ ചുരിദാറിന്റെ ഷാളും സാരിയുടെ മുന്താണിയും ചക്രത്തിൽ കുടുങ്ങിയും മറ്റും അപകടത്തിൽപ്പെട്ടതിന്റെ നിരവധി വാർത്തകൾ നാം കേട്ടുകഴിഞ്ഞു. രക്ഷിക്കാൻ ആരുമെത്താതെ അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡരികിൽ കിടന്നുള്ള മരണങ്ങളും ഹെൽമറ്റ് ധരിക്കാത്തതിനാൽ തലയ്ക്ക് പരിക്കേൽക്കുന്നത് മരണകാരണമാകുന്നതും പലകുറി കണ്ടു. ഇതിൽനിന്നൊന്നും നമ്മൾ ഒരു പാഠവും പഠിക്കുന്നില്ലെന്നു വ്യക്തമാക്കുന്ന അപകടമാണ് ഇന്നലെ പുലർച്ചെ ശാസ്താംകോട്ട ടൈറ്റാനിയം റോഡിൽ വടുതല ജംഗ്ഷന് സമീപം ഉണ്ടായത്.
ദാരുണമായ അപകടത്തിൽ ചുരിദാറിന്റെ ഷാൾ സ്‌കൂട്ടറിൽ കുരുങ്ങി വീണ് കെ.എം.എം.എൽ ജീവനക്കാരിയും കരാട്ടേ പരിശീലകയുമായ യുവതിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇരട്ടകളായ കുട്ടികളിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. എരുമേലി ഇടകടത്തി അരയാഞ്ഞിലിമണ്ണ് പ്ലാന്തോട്ടത്തിൽ സി.കെ.അജിത(37) ആണ് മരിച്ചത്. ഗവിക്ക് സമീപം പച്ചക്കാനത്ത് ഫോറസ്റ്റ് സ്‌റ്റേഷനിൽ ഗാർഡും റാന്നി സ്വദേശിയുമായ രമേഷിന്റെ ഭാര്യയാണ് അജിത.
മകളായ അമൃതയെ (10) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. അമൃതയെ കൂടാതെ മറ്റൊരു മകളായ അർച്ചനയും ഒപ്പം ഉണ്ടായിരുന്നു. അമൃത തെറിച്ച് വീണ് ഗുരുതര പരിക്കേറ്റപ്പോൾ അർച്ചന നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഇന്നലെ പുലർച്ചെ 4.30നാണ് ശാസ്താംകോട്ട ടൈറ്റാനിയം റോഡിൽ വടുതല ജംഗ്ഷന് സമീപം അപകടം ഉണ്ടായത്. പരുക്കേറ്റ് ഏറെ നേരം റോഡിൽ രക്തംവാർന്ന് കിടന്ന യുവതിയെ ആശുപത്രിയിലെത്തിക്കാൻ വൈകി. തലക്കേറ്റ ഗുരുതര പരുക്കിനെ തുടർന്ന് ആശുപത്രിയിൽ എത്തും മുമ്പുതന്നെ യുവതി മരിച്ചിരുന്നു. ഇടുക്കി കുളമാവിലെ സ്‌കൂളിൽ പൂർവവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ പന്മന നടുവത്ത് ചേരിയിലെ വാടക വീട്ടിൽനിന്നും ഇരട്ട പെൺമക്കളുമായി പോകുകയായിരുന്നു.

റെയിൽവേ സ്‌റ്റേഷനിലേക്കുള്ള യാത്രയിൽ ചുരിദാറിന്റെ ഷോൾ സ്‌കൂട്ടറിന്റെ ചക്രത്തിൽ കുരുങ്ങി നിയന്ത്രണം വിട്ട് റോഡരുകിലെ മരത്തിലിടിച്ച് തെറിച്ച് ഓടയിലേക്ക് വീഴുകയായിരുന്നു. കുറേ നേരം കഴിഞ്ഞ് അപകടംകണ്ട നാട്ടുകാർ വിവരമറിയിച്ചെത്തിയ ആംബുലൻസിൽ കുട്ടികളെ ജില്ലാ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലേക്കും കൊണ്ടു പോകുകയായിരുന്നു. ഹെൽമറ്റ് വണ്ടിയിലുണ്ടായിരുന്നെങ്കിലും യുവതി ധരിച്ചിരുന്നില്ല. ഇതോടെ അപകടത്തെ തുടർന്ന് തലയ്‌ക്കേറ്റ മാരക പരിക്ക് മരണകാരണമായി മാറുകയായിരുന്നു.
ശബരിമലയിൽ മകരവിളക്കുമായി ബന്ധപ്പെട്ട് പമ്പയിലേക്ക് ഡ്യൂട്ടിക്ക് പോകാൻ രാവിലെ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യയും കുഞ്ഞുങ്ങളും അപകടത്തിൽപ്പെട്ട ദുരന്തവാർത്ത രമേഷിനെ പൊലീസ് വിളിച്ചറിയിക്കുന്നത്. അജിത രാവിലെ കുഞ്ഞുങ്ങളുമായി റെയിൽവെ സ്റ്റേഷനിലേക്ക് പോയപ്പോൾ ശബരിമല ഡ്യൂട്ടിക്കായി അഞ്ചരയുടെ ബസ്സിന് പമ്പയ്ക്കു പോകാൻ രമേഷ് തയ്യാറെടുക്കുകയായിരുന്നു.ഇതിനിടയിലാണ് അപകടവിവരം എത്തുന്നത്.
കെ.എം.എം.എല്ലിലെ പേഴ്‌സണൽ ഡിപ്പാർട്ട്‌മെന്റിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റായിരുന്നു അജിത. കരാട്ടേ ബ്ലാക്ക് ബെൽറ്റ് നേടിയ അജിത ദേശീയ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലെ സ്വർണമെഡൽ ജേതാവും കരാട്ടേ പരിശീലകയുമാണ്. ഗുരുതരമായി പരിക്കേറ്റ മകൾ അമൃത അപകട നില തരണം ചെയ്തു. നിസ്സാര പരിക്കേറ്റ അർ്ച്ചനയെ ഡിസ്ചാർജ് ചെയ്തു. മക്കളെ ഇതുവരെ അമ്മയുടെ വേർപാട് അറിയിച്ചിട്ടില്ല.

മൃതദേഹം ഇന്നലെ അജിത ജോലിചെയ്യുന്ന ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ പൊതുദർശനത്തിന് വച്ചശേഷം സ്വദേശമായ എടകടത്തിയിലെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ചവറയിൽ ആണ് അജിതയുടെ ജോലിയെന്നതിനാൽ കുടുംബം ചവറയിൽ പുതിയ വീടു വച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് നാടിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തം എത്തുന്നത്.

