കോട്ടയം: ജെ.കെ.എം.ഒ കരാട്ടേ അസോസിയേഷൻ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇന്റർ സ്‌കൂൾ ചാംപ്യൻഷിപ്പ് 2018 സംഘടിപ്പിക്കുന്നു. നവംബർ 20ന് ഏറ്റുമാനൂർ എസ്എഫ്എസ് സ്‌കൂളിൽ നടത്തുന്ന ടൂർണമെന്റിൽ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി കരാട്ടേ പരിശീലിക്കുന്ന 600 വിദ്യാർത്ഥികൾ പങ്കെടുക്കും. രാവിലെ 9ന് ആരംഭിക്കുന്ന ടൂർണമെന്റ് കോട്ടയം ഡിവൈഎസ്‌പി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

എസ്എഫ്എസ് സ്‌കൂൾ മാനേജർ ഫാ. ജോസ് പാറപ്പള്ളിൽ അധ്യക്ഷ്യം വഹിക്കും. ജെ.കെ.എംഒ ഷോട്ടോക്കാൻ കരാട്ടെ ഇന്ത്യൻ ചീഫും ഏഷ്യൻ റഫറിയുമായ ഷിഹാൻ ഡോ. ഷാജി എസ്. കൊട്ടാരം മത്സരങ്ങൾ നിയന്ത്രിക്കും. എസ്എഫ്എസ് സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റർ ഫാ. ജോർജ് വട്ടപ്പാറ, പ്രിൻസിപ്പാൾ ഫാ. സോബി മാറൂർ, ജെ.കെ.എം.ഒ വൈഎസ് പ്രസിഡന്റ് സെൻസായി ടോം തോമസ് എന്നിവർ ആശംസകൾ അർപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447506766.